Image

പോള്‍ ഡി പനയ്ക്കല്‍ അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ട്രഷറര്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 March, 2017
പോള്‍ ഡി പനയ്ക്കല്‍ അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ട്രഷറര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍ (എ.പി.എന്‍.എ) ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ട്രഷററായി പോള്‍ ഡി. പനയ്ക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. സൈക്യാട്രിക് മെന്റല്‍ ഹെല്‍ത്ത് വിഭാഗത്തിലെ നഴ്‌സുമാര്‍ ഓണ്‍ലൈനിലൂടെയാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഡോ. വെസ്‌ലി വില്ലി (പ്രസിഡന്റ്), ഡോ. ഏഡ്രിയന്‍ ലോബോ (സെക്രട്ടറി), സൂസി മാരിയോട്ട്, ജാനെറ്റ് ഓകോണര്‍, ഡെബ് അള്‍ട്ഷ്, ജാക് സ്‌പെന്‍സര്‍ (മെമ്പേഴ്‌സ് അറ്റ് ലാര്‍ജ്), നാന്‍സി റോജേഴ്‌സ് (എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍) എന്നിവരാണ് സംസ്ഥാന സമിതിയിലെ മറ്റ് അംഗങ്ങള്‍.

പതിനേഴായിരം നഴ്‌സുമാരും, റിസേര്‍ച്ചര്‍മാരും, അധ്യാപകരും, ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരും അംഗങ്ങളായുള്ള ഈ അസോസിയേഷന്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും സൈക്യാട്രിക് -മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരുടെ ജിഹ്വ ആയാണ് നിലകൊള്ളുന്നത്. ഗവേഷണം, പ്രയോഗം, വിദ്യാഭ്യാസം എന്നിവയില്‍ ഊന്നല്‍നല്‍കുന്നതിനൊപ്പം മറ്റു നഴ്‌സിംഗ് സംഘടനകളുമായി സഹകരിച്ച് നിയമനിര്‍മ്മാണ കാര്യങ്ങളിലും നയരൂപീകരണത്തിലും തനതായ സ്വാധീനം ചെലുത്തുന്നണ്ട് എ.പി.എന്‍.എ.

ജര്‍മ്മനിയില്‍ റൂര്‍ഗെബീറ്റ് കേരളാ കള്‍ച്ചറല്‍ സൊസൈറ്റി, ന്യൂയോര്‍ക്കില്‍ ഇന്ത്യാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ എന്നീ സംഘടനകളിലൂടെ സാമുദായിക പ്രവര്‍ത്തന പരിചയം നേടിയിട്ടുള്ള പോള്‍ ഡി. പനയ്ക്കല്‍ സാമൂഹ്യ സംബന്ധികളായ അനേകം ലേഖനങ്ങള്‍ എഴുതി പ്രസിദ്ധം ചെയ്തിട്ടുണ്ട്. "മലയാളം യൂറോപ്പില്‍' എന്ന പുസ്തകം കേരളത്തിലെ ഡി.സി ബുക്‌സ് പ്രകാശനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നോര്‍ത്ത് വെല്‍ ഹെല്‍ത്ത് നെറ്റ് വര്‍ക്കിലെ സുക്കര്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡയറക്ടറായി സേവനം ചെയ്യുന്നു. നിധിന്‍ ജോണ്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക