Image

ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്

മുഹമ്മദ് കാസിം പടതകയ്യില്‍ Published on 06 March, 2017
ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്
മനാമ: ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നും, കുറ്റവാളികള്‍ എന്ന് മുദ്രകുത്തി ജയിലില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരുമാണെന്നും കേരളത്തിലെ ജയില്‍ മേധാവിയും കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറുമായ ശ്രീലേഖ പറഞ്ഞുണ്ട. ഇന്നലെ ബാങ്‌സാങ് തായ് ഓഡിറ്റോറിയത്തില്‍െ വെച്ച് നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ്തല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പലരും കുറ്റകൃത്യത്തില്‍ അറിയാതെ ഉള്‍പ്പെട്ട്‌പോയവരോ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമക്കുരുക്കില്‍ അകപ്പെട്ടവരോ ആണ്. ജയിലിനകത്തുള്ള ചില സ്ത്രീകളുടെ അവസ്ഥ കേട്ടാല്‍ ആരും കരഞ്ഞുപോകും. അവര്‍ക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് പ്രവാസികളായ നിങ്ങള്‍ ആലോചിക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ജയില്‍ മേധാവി എന്ന നിലയില്‍ കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളിലും ജയില്‍ പുള്ളികളുടെ കഴിവുകള്‍ കൂടി ഉപയോഗപ്പെടുത്താനായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായി ശ്രീലേഖ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീടുവച്ചു കൊടുക്കുന്ന പദ്ധതിയില്‍ ജയില്‍പ്പുള്ളികളെ കൂടി ഭാഗഭാക്കാക്കുക എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. ജയിലില്‍ കിടക്കുന്ന കുറ്റവാണ്ടളിണ്ടകളില്‍ ബഹുഭൂരിപക്ഷത്തിനും മരപ്പണി, തേപ്പ് പണി, കാസ്റ്റിങ്, പില്ലര്‍ ജോലി, പെയിന്റിംഗ്, പ്ലംബിംഗ് തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരാണ്. ഇവര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് ദിവസം 110 രൂപ വേതനം നല്‍കുന്നുണ്ട്. അവരെ ഇത്തരം പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ ചിലവ് കുറച്ചുകൊണ്ട് വീടുകള്‍ പണിയുന്നതിന് കഴിണ്ടയുണ്ടമെണ്ടന്ന് മാത്രമല്ല സമൂഹത്തിന് വേണ്ടി അവരും എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന തോന്നല്‍ അവര്‍ക്കുണ്ടാവുകയും ചെയ്യും. കൈത്തൊഴിലുകാര്‍ക്ക് അവരുടെ കഴിവ് കൈവിട്ടു പോകാതെയിരിക്കാനുള്ള മാര്‍ഗ്ഗവും കൂടി ആയി ഇത് മാറും. സര്‍ക്കാരിന്റെ മുന്നില്‍ വെച്ചിട്ടുള്ള ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു.
ഏറ്റവും കുറഞ്ഞ പണച്ചിലവില്‍ ചൊവ്വാ ഗ്രഹത്തിലേയ്ക്ക് ഉപഗ്രഹത്തെ വിക്ഷേപിച്ച രാജ്യമാണ് നമ്മുടേത്. അതിന് മുന്‍ കൈയ്യെടുത്തത് കേരളത്തില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാര്‍ അടക്കമുള്ള വലിയ ഒരു ശാസ്ത്രജ്ഞ സംഘമാണ്.

മലയാളികള്‍ എന്ന് പറയുണ്ടന്നത് എന്തും ചെയ്യാന്‍ കരുത്തുള്ളവരാണ്. ലോകത്തു എവിടെ പോയാലും മലയാളികള്‍ക്ക് കേരളത്തില്‍ നാഴിയിടങ്ങഴി മണ്ണെങ്കിലും വേണമെന്ന ആഗ്രഹമുണ്ടള്ളവരാണ്. നാട്ടില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും നാട്ടിലേയ്ക്ക് വരുമ്പോഴുള്ള പ്രവാസികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ കേരളത്തില്‍ എത്തിയാല്‍ പലപ്പോഴും അവര്‍ക്ക് പവര്‍ കട്ട്, റോഡിലെ കുഴികള്‍ എന്നിവയൊക്കെ പ്രശ്‌നമുണ്ടാക്കുന്നുണ്ട.

'കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു വ്യക്തിയും ലോകത്തില്ല. ഓരോ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തി ഉണ്ടാകണം. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ അത് നല്ലത് സംഭവിക്കാനുള്ള നിമിത്തമായി കാണുക. അതുതന്നെ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് പിന്‍ബലമേകും. ഐ.എ.എസ് പരീക്ഷ എഴുതി 7 മാര്‍ക്ക് കുറഞ്ഞപ്പോഴാണ് ഐ.പി.എസ് ലഭിച്ചത്. അത് ആദ്യം വിഷമമുണ്ടാക്കിയെങ്കിലും പിന്നീടാണ് മനസ്സിലായത് ഐ.പി.എസ് പദവി തന്നെയാണ് നല്ലതെന്നും അത് തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നുണ്ടള്ളതും. ഐ.എ.എസ് പരീക്ഷ എഴുതി കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസര്‍ എന്ന നിലയില്‍ ആ പദവി ലഭിക്കുന്നതിനും ലഭിച്ചതിന് ശേഷവും നിരവധി പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പല ഭാഗങ്ങളില്‍ നിന്നും തികഞ്ഞ നിസ്സഹകരണം ഉണ്ടായിട്ടുണ്ട്. പറഞ്ഞത് അനുസരിക്കാതിരിക്കുന്ന കീഴുദ്യോഗസ്ഥര്‍, ഒരു പെണ്ണിനെ സല്യൂട്ട് ചെയ്യാന്‍ കഴിണ്ടയില്ലെന്ന മനസ്ഥിതിയുള്ളവര്‍, അങ്ങനെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായപ്പോഴെല്ലാം മനസ്സ് കൂടുതല്‍ ബലപ്പെടുകയും മുന്നോട്ടുള്ള പ്രയാണത്തിന് അത് കൂടുതല്‍ കരുത്താവുകയുമായിരുന്നു.

ഓരോ കേസ് ഏറ്റെടുക്കുമ്പോഴും ഓരോ ശത്രുക്കളാണ് തനിക്കുണ്ടാകുന്നത്. അഴിമതി നിരോധന പ്രകാരം കേസെടുത്താല്‍ അയാള്‍ ആജന്മ ശത്രുവായി തീരുന്നു. ഇതെല്ലാം ജീവിതത്തില്‍ ഒരു ചാലഞ്ച് ആയി കണക്കാക്കി ഓരോ തവണ വീണുപോകുമ്പോഴും മുന്നേറാനുള്ള കഴിവും കരുത്തും ആര്‍ജ്ജിക്കുകയായിരുന്നു. പ്രവാസികളായിട്ടുള്ള എല്ലാവരും ഒരുപക്ഷെ ഇത്തരം പല പ്രതിസന്ധിക്കളെയും അതിജീവിച്ച് വന്നവരായിരിക്കാം. ആ പ്രതിസന്ധികള്‍ തരണം ചെണ്ടയ്തുണ്ട ജീവിതവിജയം നേടുമ്പോള്‍ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും അവര്‍ക്കു കഴിയണം. ഔദ്യോഗിക ജീവിതത്തില്‍ എന്റെ മുന്നില്‍ കണ്ണീരോടെ വരുന്ന ഓരോ വ്യക്തിയുടെയും പ്രശനങ്ങള്‍ കേള്‍ക്കുകയും അവരുടെ കണ്ണീരൊപ്പി അവരെ സമാധാനിപ്പിച്ചു വിടുമ്പോള്‍ ഉണ്ടാകുന്ന ചാരിതാര്‍ത്ഥ്യം ഏറ്റവും വലുതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ മനസ്സ് എന്തൊക്കെ ആഗ്രഹിച്ചിട്ടുണ്ടോ, അതെല്ലാം നേടാന്‍ സാധിച്ചിട്ടുണ്ട്' അവര്‍ പറഞ്ഞു. അഥവാ അത് സാധിച്ചില്ലെങ്കില്‍ അതിനേക്കാള്‍ ഉപരിയായ എന്തോ ഒരു കാര്യം നമുക്ക് ലഭിക്കാനുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക.

എ.പി.ജെ അബ്ദുല്‍ കലാം പറഞ്ഞ വാക്കുകള്‍ തന്നെയാണ് വളര്‍ന്നു വരുന്ന സമൂഹത്തോട് എനിക്കും പറയാനുള്ളത്. സ്വപ്നം കാണുക, ആഗ്രഹിക്കുക, അത് നമുക്ക് നേടാനാകും. നന്മയുള്ള കാര്യം ആണെങ്കില്‍ പണം പോലും നമുക്ക് നേടാനാകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും അവര്‍ ആശംസിച്ചു.

ഫോട്ടോസ്: സത്യന്‍ പേരാംബ്ര

ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കള്ളന്മാര്‍ പുറത്ത്: ശ്രീലേഖ ഐ.പി.എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക