Image

ശകതമായ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ അണ്ടര്‍വെയര്‍ പിന്‍വലിച്ചു

പി.പി.ചെറിയാന്‍ Published on 06 March, 2017
ശകതമായ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍  അണ്ടര്‍വെയര്‍ പിന്‍വലിച്ചു
സിയാറ്റില്‍: ഹിന്ദുക്കളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആമസോണ്‍ വില്പന പുറത്തിറക്കിയിരുന്ന ഹനുമാന്‍ ഭഗവാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള അണ്ടര്‍ വെയര്‍ പിന്‍വലിച്ചു.

സാറ്റണ്‍ തുണിയില്‍ ഉണ്ടാക്കിയിരുന്ന അണ്ടര്‍ വെയര്‍ 49.62 ഡോളറിനാണ് ഓണ്‍ലൈനിലൂടെ അമേരിക്കയിലെ വന്‍കിട ഓണ്‍ലൈന്‍ വ്യാപാരശ്രംഖലയായ ആമസോണ്‍ വില്പന നടത്തിയിരുന്നത്.

ഹിന്ദുക്കള്‍ വളരെ ആദരവോടെ ആരാധിക്കുന്ന ഹനുമാന്‍ ഭഗവാന്റെ ചിത്രത്തെ മോശമായി ചിത്രീകരിക്കുന്ന ആമസോണിന്റെ നടപടിയില്‍ ഹിന്ദു സ്റ്റേറ്റ്‌സ്മാന്‍ രാജന്‍ സെങ്ങ നവേസയില്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ലോകത്തിന്റെ പഴക്കം ചെന്ന മതങ്ങളില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഹിന്ദുയിസത്തെ അപമാനിക്കുവാന്‍ ശ്രമിച്ച ആമസോണ്‍ പ്രസിഡന്റ് ജെഫ്രി പി.ബിസോസ ക്ഷമ ചോദിക്കണമെന്നും രാജന്‍ ആവശ്യപ്പെട്ടു.

സിയാറ്റില്‍ ആസ്ഥാനമായി 1994 ല്‍ സഥാപിച്ച ഫോര്‍ച്യൂണ്‍ 500 കമ്പനി ആമസോണ്‍.കോം ലോകത്തിലെ ഒന്നാം നമ്പര്‍ ആണെന്നാണ് സ്വയം അവകാശപ്പെടുന്നത്. നിരവധി വിവാദങ്ങള്‍ക്ക് ഈയ്യിടെ ആമസോണ്‍ വഴിമരുന്നിട്ടിരുന്നു.

ശകതമായ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍  അണ്ടര്‍വെയര്‍ പിന്‍വലിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക