Image

തനിക്കെതിരേ നടന്നത് മാധ്യമവേട്ട: ദിലീപ്

ആശ പണിക്കര്‍ Published on 06 March, 2017
  തനിക്കെതിരേ നടന്നത് മാധ്യമവേട്ട: ദിലീപ്
 യുവനടി ഓടുന്ന കാറില്‍ അതിക്രമത്തിനിരയായ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപ്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാാണ് ആരോപണങ്ങളല്ലാം. മറ്റാരേക്കാളും ഈ കേസില്‍ സത്യം പുറത്തു വരേണ്ടത് തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. പുതിയ ചിത്രമായ 'ജോര്‍ജേട്ടന്‍സ് പൂര' ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന ചടങ്ങിലാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്.

പ്രേക്ഷകരുടെ മനസില്‍ വിഷം നിറയ്ക്കാനുളഅള ക്വട്ടേനാണ് നടന്നതെന്നും ദിലീപ് പറഞ്ഞു. തനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. എനിക്കും അമ്മയും മകളും ഹോദരിയുമുണ്ട്. മനസുമടുത്ത് ജീവിതം തകര്‍ന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം എന്തു തെറ്റാണ് താന്‍ ചെയ്തതെന്ന് അറിയില്ലെന്നും ദിലീപ് വ്യക്തമാക്കി. ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും മാത്രമാണ് തനിക്കു വിശ്വാസമുള്ളതെന്നും ദിലീപ്  പറഞ്ഞു.

കുറേ നാളുകള്‍ക്കു ശേഷമാണ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. അതുകൊണ്ട് ആമുഖമായി രണ്ടു വാക്കു സംസാരിക്കാം എന്നു പറഞ്ഞാണ് ദിലീപ് തുടക്കമിട്ടത്. എനിക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച നടിയാണ് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ആക്രമിക്കപ്പെട്ടത്. നമ്മെയെല്ലാം ശരിക്കും ഞെട്ടിച്ച സംഭവമായിരുന്നു അത്.  ഞാന്‍ അവരെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞാണ് ആരോപണങ്ങളെല്ലാം എനിക്കു നേരെയാണെന്നു മനസിലായത്. വെടിക്കെട്ടിന്റെ നടുക്കു പെട്ടുപോയ അവസ്ഥയായിരുനനു എനിക്ക്.  അവിടെ പൊട്ടുന്നു, ഇവിടെ പൊട്ടുന്നു, എന്താണ് സഭവിക്കുന്നതെന്ന് എനിക്കു മനസിലായില്ല. പുകമറയൊക്കെ മാറിയപ്പോള്‍, ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയാണ്, ക്വട്ടേഷനാണ് എന്നൊക്കെ പറയുന്നതു കേട്ടു. പിന്നീടാണ് മനസിലാത്. ആരോപണങ്ങളെല്ലാം നിക്കു നേരെയയിരുന്നു എന്ന്. ദിലീപ് പറഞ്ഞു.

ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായത് മുംബൈയിലുള്ള ഒരു ഇഗ്‌ളീഷ് പത്രത്തില്‍ നിന്നാണ് ഗൂഢാലോചനയുടെ തുടക്കം. അതിനെ ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ ഏറ്റുപിടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നു. സാധാരണ ഇത്തരം വാര്‍ത്തകള്‍ക്ക് ചെവികൊടുക്കുന്ന ആളല്ല ഞാന്‍. എന്നെങ്കിലും പറയാനുണ്ടെങ്കില്‍ പ്രേക്ഷകരുടെ മുന്നില്‍ നേരിട്ടു വന്ന് പറയുന്നതാണ് ശീലം.

എന്നാല്‍ എന്റെ പേരു നേരിട്ടു പറയാതെ ആലുവയിലെ പ്രമുഖ നടന്‍ എന്നൊക്കെ പറഞ്ഞാണ് പ്രമുഖപത്രങ്ങള്‍ വാര്‍ത്ത കൊടുത്തു. ആലുവയിലെ പ്രമുഖ നടന്‍ ഞാനാണെന്ന് എല്ലാവര്‍ക്കും അറിയാം. പോലീസ് മഫ്തിയില്‍ എന്റെ വീട്ടില്‍ വന്നു, എന്നെ ചോദ്യം ചെയ്തു എന്നൊക്കെ വാര്‍ത്ത കൊടുത്തു. ഇതോടെയാണ് താന്‍ കാര്യങ്ങളെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്ന് ദിലീപ് പറഞ്ഞു. തനിക്കെതിരേ വാര്‍ത്ത കൊടുത്തവര്‍ പിന്നീട് നിജസ്ഥിതി അറിഞ്ഞിട്ടും അത് തിരുത്തികൊടുക്കാന്‍ തയ്യാറായില്ലെന്നും ദിലീപ് ആരോപിച്ചു. തനിക്കെതിരേ അക്ഷരാര്‍ത്ഥത്തില്‍ നടന്നത് മാധ്യമവേട്ടയായിരുന്നുവെന്നും ദിലീപ് പറഞ്ഞു.

  തനിക്കെതിരേ നടന്നത് മാധ്യമവേട്ട: ദിലീപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക