Image

കൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖ

Published on 06 March, 2017
കൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖ
മനാമ: ജയിലില്‍ കിടക്കുന്നതിനെക്കാള്‍ കൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നും, കുറ്റവാളികള്‍ എന്ന് മുദ്രകുത്തി ജയിലില്‍ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നവരുമാണെന്നും കേരളത്തിലെ ജയില്‍ മേധാവിയും കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പിഎസ് ഓഫീസറുമായ ശ്രീലേഖ പറഞ്ഞു.

ബാങ്‌സാങ് തായ് ഓഡിറ്റോറിയത്തില്‍ െവച്ച് നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ്തല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. പലരും കുറ്റകൃത്യത്തില്‍ അറിയാതെ ഉള്‍പ്പെട്ട്‌ പോയവരോ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമക്കുരുക്കില്‍ അകപ്പെട്ടവരോ ആണ്. ജയിലിനകത്തുള്ള ചില സ്ത്രീകളുടെ അവസ്ഥ കേട്ടാല്‍ ആരും കരഞ്ഞു പോകും. അവര്‍ക്ക് വേണ്ടി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ എന്ന് പ്രവാസികളായ നിങ്ങള്‍ ആലോചിക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ജയില്‍ മേധാവി എന്ന നിലയില്‍ കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളിലും ജയില്‍ പുള്ളികളുടെ കഴിവുകള്‍ കൂടി ഉപയോഗപ്പെടുത്താനായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാ­ി ശ്രീലേഖ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീടുവച്ചു കൊടുക്കുന്ന പദ്ധതിയില്‍ ജയില്‍പ്പുള്ളികളെ കൂടി ഭാഗഭാക്കാക്കുക എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. ജയിലില്‍ കിടക്കുന്ന കുറ്റവാളികളില്‍ ബഹുഭൂരിപക്ഷത്തിനും മരപ്പണി, തേപ്പ് പണി, കാസ്റ്റിങ്, പില്ലര്‍ ജോലി, പെയിന്റിംഗ്, പ്ലംബിംഗ് തുടങ്ങി വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവരാണ്. 

ഇവര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് ദിവസം 110 രൂപ വേതനം നല്‍കുന്നുണ്ട്. അവരെ ഇത്തരം പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ ചിലവ് കുറച്ചുകൊണ്ട് വീടുകള്‍ പണിയുന്നതിന് കഴിയുമെന്ന് മാത്രമല്ല സമൂഹത്തിന് വേണ്ടി അവരും എന്തെങ്കിലുമൊക്കെ ചെയ്യുന്നുവെന്ന തോന്നല്‍ അവര്‍ക്കുണ്ടാവുകയും ചെയ്യും. കൈത്തൊഴിലുകാര്‍ക്ക് അവരുടെ കഴിവ് കൈവിട്ടുപോകാതെയിരിക്കാനുള്ള മാര്‍ഗ്ഗവും കൂടി ആയി ഇത് മാറും. സര്‍ക്കാരിന്റെ മുന്നില്‍െവച്ചിട്ടുള്ള ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെ­ന്നും അവര്‍ പറഞ്ഞു.

ഏറ്റവും കു­റഞ്ഞ പണച്ചി­ലവില്‍ ചൊ­വ്വാ­ ഗ്രഹത്തി­ലേ­യ്ക്ക് ഉപഗ്രഹത്തെ­ വി­ക്ഷേ­പി­ച്ച രാ­ജ്യമാണ് നമ്മു­ടേ­ത്. അതിന് മുന്‍ കൈ­യ്യെ­ടു­ത്തത് കേ­രളത്തില്‍ നി­ന്നു­ള്ള ശാ­സ്ത്രജ്ഞന്മാര്‍ അടക്കമു­ള്ള വലി­യ ഒരു­ ശാ­സ്ത്രജ്ഞ സംഘമാ­ണ്.

മലയാ­ളി­കള്‍ എന്ന് പറയു­ന്നത് എന്തും ചെ­യ്യാന്‍ കരു­ത്തു­ള്ളവരാ­ണ്. ലോ­കത്തു­ എവി­ടെ­ പോ­യാ­ലും മലയാ­ളി­കള്‍­ക്ക് കേ­രളത്തില്‍ നാ­ഴി­യി­ടങ്ങഴി­ മണ്ണെ­ങ്കി­ലും വേ­ണമെ­ന്ന ആഗ്രഹമു­ള്ളവരാ­ണ്. നാ­ട്ടില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടാ­യാ­ലും നാ­ട്ടി­ലേ­യ്ക്ക് വരു­ന്‌പോ­ഴു­ള്ള പ്രവാ­സി­കളു­ടെ­ സന്തോ­ഷം പറഞ്ഞറി­യി­ക്കാന്‍ പറ്റാ­ത്തതാ­ണ്. എന്നാല്‍ കേ­രളത്തില്‍ എത്തി­യാല്‍ പലപ്പോ­ഴും അവര്‍­ക്ക് പവര്‍ കട്ട്, റോ­ഡി­ലെ­ കു­ഴി­കള്‍ എന്നി­വയൊ­ക്കെ­ പ്രശ്‌നമു­ണ്ടാ­ക്കു­ന്നു­.

'കഷ്ടപ്പാ­ടു­കളും ബു­ദ്ധി­മു­ട്ടു­കളും ഇല്ലാ­ത്ത ഒരു­ വ്യക്തി­യും ലോ­കത്തി­ല്ല. ഓരോ­ പ്രതി­സന്ധി­കളെ­യും തരണം ചെ­യ്ത് മു­ന്നോ­ട്ട് പോ­കാ­നു­ള്ള ഇച്ഛാ­ശക്തി­ ഉണ്ടാ­കണം. പരാ­ജയങ്ങള്‍ സംഭവി­ക്കു­ന്‌പോള്‍ അത് നല്ലത് സംഭവി­ക്കാ­നു­ള്ള നി­മി­ത്തമാ­യി­ കാ­ണു­ക. അതു­തന്നെ­ നമ്മു­ടെ­ മു­ന്നോ­ട്ടു­ള്ള പ്രയാ­ണത്തിന് പി­ന്‍­ബലമേ­കും. ഐ.എ.എസ് പരീ­ക്ഷ എഴു­തി­ 7 മാ­ര്‍­ക്ക് കു­റഞ്ഞപ്പോ­ഴാണ് ഐ.പി­.എസ് ലഭി­ച്ചത്. അത് ആദ്യം വി­ഷമമു­ണ്ടാ­ക്കി­യെ­ങ്കി­ലും പി­ന്നീ­ടാണ് മനസ്സി­ലാ­യത് ഐ.പി­.എസ് പദവി­ തന്നെ­യാണ് നല്ലതെ­ന്നും അത് തന്റെ­ ജീ­വി­തത്തില്‍ ഒരു­ പാട് മാ­റ്റങ്ങള്‍ ഉണ്ടാ­ക്കി­യെ­ന്നു­ള്ളതും. 

ഐ.എ.എസ് പരീ­ക്ഷ എഴു­തി­ കേ­രളത്തി­ലെ­ ആദ്യത്തെ­ വനി­താ­ ഐ.പി­.എസ് ഓഫീ­സര്‍ എന്ന നി­ലയില്‍ ആ പദവി­ ലഭി­ക്കു­ന്നതി­നും ലഭി­ച്ചതിന് ശേ­ഷവും നി­രവധി­ പ്രതി­സന്ധി­കള്‍ ജീ­വി­തത്തില്‍ ഉണ്ടാ­യി­ട്ടു­ണ്ട്. പല ഭാ­ഗങ്ങളില്‍ നി­ന്നും തി­കഞ്ഞ നി­സ്സഹകരണം ഉണ്ടാ­യി­ട്ടു­ണ്ട്. പറഞ്ഞത് അനു­സരി­ക്കാ­തി­രി­ക്കു­ന്ന കീ­ഴു­ദ്യോ­ഗസ്ഥര്‍, ഒരു­ പെ­ണ്ണി­നെ­ സല്യൂ­ട്ട് ചെ­യ്യാന്‍ കഴി­യി­ല്ലെ­ന്ന മനസ്ഥി­തി­യു­ള്ളവര്‍, അങ്ങനെ­ ഔദ്യോ­ഗി­ക ജീ­വി­തത്തില്‍ നി­രവധി­ പ്രതി­സന്ധി­കള്‍ ഉണ്ടാ­യപ്പോ­ഴെ­ല്ലാം മനസ്സ് കൂ­ടു­തല്‍ ബലപ്പെ­ടു­കയും മു­ന്നോ­ട്ടു­ള്ള പ്രയാ­ണത്തിന് അത് കൂ­ടു­തല്‍ കരു­ത്താ­വു­കയു­മാ­യി­രു­ന്നു­.

ഓരോ­ കേസ് ഏറ്റെ­ടു­ക്കു­ന്‌പോ­ഴും ഓരോ­ ശത്രു­ക്കളാണ് തനി­ക്കു­ണ്ടാ­കു­ന്നത്. അഴി­മതി­ നി­രോ­ധന പ്രകാ­രം കേ­സെ­ടു­ത്താല്‍ അയാള്‍ ആജന്മ ശത്രു­വാ­യി­ തീ­രു­ന്നു­. ഇതെ­ല്ലാം ജീ­വി­തത്തില്‍ ഒരു­ ചാ­ലഞ്ച് ആയി­ കണക്കാ­ക്കി­ ഓരോ­ തവണ വീ­ണു­പോ­കു­ന്‌പോ­ഴും മു­ന്നേ­റാ­നു­ള്ള കഴി­വും കരു­ത്തും ആര്‍­ജ്ജി­ക്കു­കയാ­യി­രു­ന്നു­. പ്രവാ­സി­കളാ­യി­ട്ടു­ള്ള എല്ലാ­വരും ഒരു­പക്ഷെ­ ഇത്തരം പല പ്രതി­സന്ധി­ക്കളെ­യും അതി­ജീ­വി­ച്ച് വന്നവരാ­യി­രി­ക്കാം. ആ പ്രതി­സന്ധി­കള്‍ തരണം ചെ­യ്തു­ ജീ­വി­തവി­ജയം നേ­ടു­ന്‌പോള്‍ സമൂ­ഹത്തില്‍ അവശത അനു­ഭവി­ക്കു­ന്നവര്‍­ക്ക് കൈ­ത്താ­ങ്ങാ­കു­വാ­നും മറ്റു­ള്ളവരു­ടെ­ കണ്ണീ­രൊ­പ്പാ­നും അവര്‍­ക്കു­ കഴി­യണം. 

ഔദ്യോ­ഗി­ക ജീ­വി­തത്തില്‍ എന്റെ­ മു­ന്നില്‍ കണ്ണീ­രോ­ടെ­ വരു­ന്ന ഓരോ­ വ്യക്തി­യു­ടെ­യും പ്രശനങ്ങള്‍ കേ­ള്‍­ക്കു­കയും അവരു­ടെ­ കണ്ണീ­രൊ­പ്പി­ അവരെ­ സമാ­ധാ­നി­ച്ചു­ വി­ടു­ന്‌പോള്‍ ഉണ്ടാ­കു­ന്ന ചാ­രി­താ­ര്‍­ത്ഥ്യം ഏറ്റവും വലു­താ­ണെ­ന്നും ഞാന്‍ വി­ശ്വസി­ക്കു­ന്നു­. എന്റെ­ മനസ്സ് എന്തൊ­ക്കെ­ ആഗ്രഹി­ച്ചി­ട്ടു­ണ്ടോ­, അതെ­ല്ലാം നേ­ടാന്‍ സാ­ധി­ച്ചി­ട്ടു­ണ്ട്' അവര്‍ പറഞ്ഞു­. 

അഥവാ­ അത് സാ­ധി­ച്ചി­ല്ലെ­ങ്കില്‍ അതി­നേ­ക്കാള്‍ ഉപരി­യാ­യ എന്തോ­ ഒരു­ കാ­ര്യം നമു­ക്ക് ലഭി­ക്കാ­നു­ണ്ട് എന്ന് ഉറച്ചു­ വി­ശ്വസി­ക്കു­ക.

എ.പി­.ജെ­ അബ്ദുല്‍ കലാം പറഞ്ഞ വാ­ക്കു­കള്‍ തന്നെ­യാണ് വളര്‍­ന്നു­ വരു­ന്ന സമൂ­ഹത്തോട് എനി­ക്കും പറയാ­നു­ള്ളത്. സ്വപ്നം കാ­ണു­ക, ആഗ്രഹി­ക്കു­ക, അത് നമു­ക്ക് നേ­ടാ­നാ­കും. നന്മയു­ള്ള കാ­ര്യം ആണെ­ങ്കില്‍ പണം പോ­ലും നമു­ക്ക് നേ­ടാ­നാ­കു­മെ­ന്നും പ്രവാ­സി­ മലയാ­ളി­ ഫെ­ഡറേ­ഷന്‍ നന്മയു­ള്ള പ്രവര്‍­ത്തനങ്ങള്‍ നടത്താന്‍ കഴി­യട്ടെ­ എന്നും അവര്‍ ആശംസി­ച്ചു­.
കൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖകൂടുതല്‍ കുറ്റവാളികള്‍ പുറത്താണുള്ളതെന്നു ജയില്‍ മേധാവി ശ്രീലേഖ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക