ന്യൂയോര്‍ക്ക് : ബ്രോങ്ക്സ് സെന്റ് തോമസ്
സിറോ മലബാര്‍ ഫൊറോന ഇടവകയിലെ കപ്പിള്‍സ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍
വിവാഹതരാകുവാന് തയ്യാറെടുക്കുന്ന യുവതീ യുവാക്കള്‍ക്കായി പ്രീ മാര്യേജ്
കോഴ്സ് ഏപ്രില്‍ 21, 22, 23 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍
നടത്തുന്നു. ന്യൂയോര്‍ക്കിലെ പീക്സിലിലുള്ള മൗണ്ട് സെന്റ് ഫ്രാന്‍സിസ്
റിട്രീറ്റ് സെന്ററില്‍ വച്ചാണ് മൂന്നു ദിവസം താമസിച്ചുകൊണ്ടുള്ള പ്രീ
മാര്യേജ് കോഴ്സ് നടത്തുന്നത്.
ഷിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ഫാമിലി അപ്പസ്റ്റലേറ്റ് നേരിട്ടാണ് കോഴ്സ്
നടത്തുന്നത്. വിവിധ വിഷയങ്ങളില്‍, വൈദീകരും അത്മായരുമടങ്ങുന്ന വിദഗ്ദ്ധര്‍
ക്ലാസുകള്‍ നയിക്കും. നാട്ടില്വച്ചോ, വിദേശത്തുവച്ചോ വിവാഹിതരാകുവാന്‍
പോകുന്ന എല്ലാ കത്തോലിക്കാ യുവതി യുവാക്കളും ഈ കോഴ്സ് നിര്‍ബന്ധമായും
കൂടേണ്ടതാണ്.
ബ്രോങ്ക്സ് ഇടവകയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ക്ലാസുകളിലേക്ക് ഏതാനും
സീറ്റുകള്‍ ഒഴിവുണ്ടെന്ന് വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അറിയിച്ചു.
കോഴ്സിനെപ്പറ്റി കൂടുതല്‍ അറിയുവാനും സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുവാനും
കപ്പിള്‍സ് മിനിസ്ട്രി ചെയര്മാന് വിനു വാതപ്പള്ളിയെ (914 602 2137)
ബന്ധപ്പെടുക - vathappallil@gmail.com