Image

കാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ച

Published on 06 March, 2017
കാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ച
ന്യൂജേഴ്‌സി : നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) സംഘടനകളുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്ക് ക്രൂയിസ് നൈറ്റ് സംഘടിപ്പിക്കുന്നു.

ന്യൂയോര്‍ക്ക് സിറ്റിയുടെ രാത്രിയിലെ വര്‍ണ മനോഹരമായ ആകാശക്കാഴ്ചകള്‍ ഹഡ്‌സണ്‍ റിവര്‍, ന്യൂയോര്‍ക്ക് ഹാര്‍ബര്‍, ഈസ്റ്റ് റിവര്‍ ,ലോങ്ങ് ഐലന്‍ഡ് എന്നിവിടങ്ങളിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാന്‍ കാന്‍ജ് അതിഥികള്‍ക്ക് സുവര്‍ണാവസരം ഒരുക്കുന്നു,

ആഡംബര നൗകയില്‍ ന്യൂയോര്‍ക്കിന്റെ തീരങ്ങളിലെ നദികളിലൂടെ മിക്കവാറും എല്ലാ പ്രമുഖ ബ്രിഡ്ജുകളും കടന്ന് ഗ്രൗണ്ട് സീറോയും സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും അടക്കമുള്ള എല്ലാ ടൂറിസ്റ്റ് ലൊക്കേഷനുകളും സന്ദര്‍ശിക്കുന്ന യാത്ര വീവോക്കണ്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും ആണ് ആരംഭിക്കുന്നത്

മന്‍ഹാട്ടന്‍ സ്റ്റീം ബോട്ട് കമ്പനിയുടെ ലോകോത്തര നിലവാരമുള്ള അക്വാ അസുള്‍ എന്ന െ്രെപവറ്റ് ചാര്‍ട്ടേര്‍ഡ് ലക്ഷ്വറി ക്രൂയിസ് ആണ് കാന്‍ജ് ന്യൂ യോര്‍ക്ക് സ്‌കൈലൈന്‍ കാഴ്ചകള്‍ കാണുവാന്‍ ഒരുക്കുന്നത്,

സാധാരണയായി കോര്‍പൊറേറ്റ് ഇവെന്റുകള്‍ക്കും സ്വകാര്യ പരിപാടികള്‍ക്കും ഉപയോഗിക്കുന്ന ബ്ലൂ വാട്ടര്‍ എന്ന അപാര നാമത്തില്‍ അറിയപ്പെടുന്ന അക്വാ അസുള്‍ പിയാനോ ഡെക്ക്, ഡൈനിങ്ങ് ഡെക്ക് കോക്‌റ്റൈല്‍ ഡെക്ക് വിത്ത് ഡാന്‍സ് ഫ്‌ലോര്‍, റൂഫ് ടോപ്പ് ഡെക്ക് അഥവാ സണ്‍ ഡെക്ക് തുടങ്ങി (എല്ലാ ഡെക്കുകളിലും പ്രീമിയം ഓപ്പണ്‍ ബാറുകള്‍) അടങ്ങിയ നാലു ഡെക്കുകള്‍,
കൂടാതെ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകമായി ഫ്‌ലാറ്റ് സ്ക്രീനോടു കൂടിയ കിഡ്‌സ് സ്‌പെഷ്യല്‍ എന്റര്‍ടൈന്‍മെന്റ് ഡെക്ക് എന്നിവ അക്വാ അസുളിന്റെ പ്രത്യേകതകളാണ്, ന്യൂ യോര്‍ക്കിലെ ഒരു െ്രെപവറ് ക്ലബ്ബിലെ ലോക പ്രശസ്തനായ ഷെഫ് ആണ് അന്നേ ദിവസ്സം അതിഥികള്‍ക്ക് വിഭവ സമൃദ്ധമായ വിരുന്നൊരുക്കുന്നത്,

മൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യാത്രയും പത്തു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അമ്പതു ശതമാനം സൗജന്യവും കാന്‍ജ് ഓഫര്‍ ചെയ്യുന്നു, പത്തു വയസിനു മുകളില്‍ ഉള്ളവര്‍ക്ക് നൂറു ഡോളര്‍ ആണ് കാന്‍ജ് ഈ വിനോദ വിജ്!ഞാന യാത്രക്ക് ഈടാക്കുന്നത്,

ന്യൂ യോര്‍ക്ക് സിറ്റിയുടെ രാത്രി കാഴ്ചകള്‍ ഹഡ്‌സണ്‍ നദിയിലൂടെ യാത്ര ചെയ്തു കൊണ്ട് ആസ്വദിക്കുവാന്‍ ഉള്ള ഒരു സുവര്‍ണാവസരമാണ് ഇതെന്ന് പ്രസിഡന്റ് സ്വപ്!ന രാജേഷ് പറഞ്ഞു, നാല് മണിക്കൂര്‍ നീളുന്ന ന്യൂ യോര്‍ക്ക് സിറ്റിയുടെ വര്‍ണ്ണക്കാഴ്ചകള്‍ വളരെ കുറഞ്ഞ ചിലവിലാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് കണ്‍വീനറും വൈസ് പ്രസിഡന്റുമായ അജിത് കുമാര്‍ ഹരിഹരന്‍ അറിയിച്ചു, സീറ്റുകള്‍ പരിമിതമാണെന്നും എത്രയും വേഗം നിങ്ങളുടെ സീറ്റുകള്‍ ഉറപ്പാക്കണമെന്നും സെക്രട്ടറി ജെയിംസ് ജോര്‍ജ് പറഞ്ഞു, സൗജന്യ പാര്‍ക്കിംഗ് സൗകര്യം, ഫുഡ്, തുടങ്ങി എല്ലാ വിധ സൗകര്യങ്ങളുമാണ് കുറഞ്ഞ ചിലവില്‍ കാന്‍ജ് വാഗ്ദാനം ചെയ്യുന്നതെന്ന് ട്രഷറര്‍ എബ്രഹാം ജോര്‍ജ് അറിയിച്ചു. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സ്വപ്!ന രാജേഷ് 732 910 7413, അജിത് കുമാര്‍ ഹരിഹരന്‍ 732 735 8090, ജെയിംസ് ജോര്‍ജ് 973 985 8432, എബ്രഹാം ജോര്‍ജ് 973 204 8978, സണ്ണി വാലിപ്ലാക്കല്‍ 908 966 3701, നന്ദിനി മേനോന്‍ 908 720 3844, പ്രഭു കുമാര്‍ 732 725 2962, കെവിന്‍ ജോര്‍ജ് 908 463 5873, ജോസഫ് ഇടിക്കുള 201 421 5303, അലക്‌സ് മാത്യു 973 464 1717, റോയ് മാത്യു 908 418 8133, ജിബി തോമസ് 914 573 1616 എന്നിവരുമായി ബന്ധപ്പെടുക, സന്ദര്‍ശിക്കുക കാന്‍ജ് ഡോട്ട് ഓര്‍ഗ് .
കാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ചകാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ചകാന്‍ജ് ക്രൂയിസ് നൈറ്റ് 2017 ഏപ്രില്‍ 22 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക