Image

പ്രയോഗികമല്ലാത്ത ബജറ്റ്: പി.കെ അന്‍വര്‍ നഹ

Published on 06 March, 2017
പ്രയോഗികമല്ലാത്ത ബജറ്റ്: പി.കെ അന്‍വര്‍ നഹ

ദുബൈ: ഒറ്റ നോട്ടത്തില്‍ പ്രവാസികള്‍ക്ക് ഒരു പ്രതീക്ഷ നല്‍കുന്നു എന്ന് തോന്നുന്ന രീതിയിലുള്ള ബജറ്റ്, പ്രവാസി പെന്‍ഷന്‍ ഉയര്‍ത്തിയതും, പ്രവാസികളുടെ ഓണ്‍ലൈന്‍ ഡേറ്റ ബെയ്‌സ് തയ്യാറാക്കല്‍,കെ.എസ്.എഫ്.ഇ വഴി ചിട്ടി അടക്കമുള്ള പദ്ധതികള്‍,ലോക കേരളസഭ രൂപവല്‍കരണം എല്ലാം പ്രശംസനീയം തന്നെ എന്നാല്‍  കേരളം പോലുള്ള ഒരു സംസ്ഥാനത്തില്‍ പ്രായോഗികവല്‍കരിക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബജറ്റാണ് കേരള സര്‍ക്കാര്‍ ഇന്നലെ അവതരിപ്പിച്ചത്. കിഫ്ബി എന്ന അത്ഭുത വിളക്ക് കാണിച്ചു ജനങ്ങളെയും പ്രവാസികളെയും തെറ്റിദ്ധരിപ്പിച്ചുള്ള ബജറ്റാണ് ധനകാര്യമന്ത്രിയുടേത്. തരിച്ചു കിട്ടാത്ത സംരംഭങ്ങളിലേക്കാണ് പ്രവാസികളുടെ നിക്ഷേപം ക്ഷണിക്കുന്നത്.നോര്‍ക്ക പോലുള്ള ഒരു വകുപ്പിന്റെ കീഴിലുള്ള പദ്ധതികള്‍ പോലും നല്ലരീതിയില്‍ കൊണ്ടുപോകാന്‍ കഴിയാത്ത ഒരു സര്‍ക്കാരാണ് പ്രവാസികളുടെ അടുത്ത് നിന്ന് ചിട്ടി പിരിച്ചും, കിഫ്ബിയിലേക്ക് പ്രവാസി സംരംഭകരെ തേടിയും  കേരളത്തിന്റെ വികസനകുതിപിന് തുടക്കമിടുന്നത്. പ്രവാസികളെ കണ്ണില്‍ പൊടിയിട്ടു അവരെ ആവശ്യാനുസരണം ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതികള്‍ എന്ന് പറയാനേ കഴിയൂ.ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ അവഗണിച്ച ബജറ്റ് ആണ് എന്നതാണ് മറ്റൊരു എടുത്തുപറയേണ്ട കാര്യം.ചുരുക്കത്തില്‍ പ്രായോഗികമല്ലാത്ത രീതിയില്‍ വരുമാനം കണ്ടെത്തികൊണ്ട് വന്‍ പദ്ധതികള്‍ പറയുന്ന ദീര്‍ഘവീഷണമില്ലാത്ത ബജറ്റാണ് എന്ന ആശങ്കയോടെയാണ് ഈ ബജറ്റിനെ പ്രവാസ സമൂഹം നോക്കികാണുക.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക