Image

യുക്മ മെംബര്‍ഷിപ്പ് കാന്പയിന് തുടക്കംകുറിച്ചു

Published on 06 March, 2017
യുക്മ മെംബര്‍ഷിപ്പ് കാന്പയിന് തുടക്കംകുറിച്ചു

      ലണ്ടന്‍: കൂടുതല്‍ പ്രാദേശിക അസോസിയേഷനുകള്‍ക്ക് യുക്മയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നതിനായി കഴിഞ്ഞ കാലയളവിലേതിനു സമാനമായി ഈ വര്‍ഷവും യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ച മെംബര്‍ഷിപ്പ് കാന്പയിന് തുടക്കമായി. ഇതിന്റെ ഭാഗമായി മാര്‍ച്ച് ആറു മുതല്‍ ഏപ്രില്‍ പത്തു വരെയുള്ള അഞ്ചാഴ്ചക്കാലം ന്ധയുക്മ മെംബര്‍ഷിപ്പ് കാന്പയിന്‍ 2017’ ആയി ആചരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. 

യുക്മ നേതൃത്വത്തിന്റെ ആദ്യ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കാന്പയിന്‍ പ്രഖ്യാപനം. 

യുക്മയിലേക്ക് കടന്നുവരാന്‍ താല്പര്യമുള്ള അസോസിയേഷനുകള്‍ക്ക് തങ്ങളുടെ എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ കൂടി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാനുള്ള സമയം ലഭ്യമാക്കുന്നതിനാണ് അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള കാന്പയിന്‍ പ്രഖ്യാപിച്ചത്. യുക്മ ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നാണ് അംഗത്വ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്ന അസോസിയേഷനുകള്‍ യുക്മയുടെ ഏത് റീജണ്‍ പരിധിയില്‍ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജണ്‍ പ്രസിഡന്റ്, ദേശീയ ഭാരവാഹികള്‍, റീജണില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുന്‍പ് പരിഗണിക്കുന്നതാണ്. നിലവില്‍ യുക്മ അംഗ അസോസിയേഷനുകള്‍ ഉള്ള പ്രദേശങ്ങളില്‍നിന്നും പുതിയ അംഗത്വ അപേക്ഷകള്‍ വരുന്ന സാഹചര്യങ്ങളില്‍, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടും മുന്‍കൂട്ടി അറിയിച്ചുകൊണ്ടുമാകും അംഗത്വം വിതരണം ചെയ്യുക.

അംഗത്വ അപേക്ഷകള്‍ക്കായി secretary.ukma@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് അറിയിച്ചു. 

യുക്മ മെംബര്‍ഷിപ്പ് ഫീസ് അന്‍പത് പൗണ്ട് എന്നത് ഈ വര്‍ഷം മുതല്‍ നൂറ് പൗണ്ട് ആയി പുതുക്കി നിശ്ചയിച്ചു. ഇതില്‍ അന്‍പത് പൗണ്ട് അതാത് റീജണല്‍ കമ്മിറ്റികള്‍ക്ക് ദേശീയ കമ്മിറ്റി വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: മാമ്മന്‍ ഫിലിപ്പ് (പ്രസിഡന്റ്) 07885467034, റോജിമോന്‍ വര്‍ഗീസ് (ജനറല്‍ സെക്രട്ടറി) 07883068181.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക