Image

മയൂഖം 2017 മേയ് 19 ന്

Published on 06 March, 2017
മയൂഖം 2017 മേയ് 19 ന്


      കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ പ്രോഗ്രാം 'മയൂഖം 2017’ മേയ് 19ന് (വെള്ളി) ഹവല്ലി ഖാദ്‌സിയ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. 

മംഗഫ് കല സെന്ററില്‍ നടന്ന യോഗത്തില്‍ പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ. സജി മെഗാ പ്രസംഗിച്ചു. തുടര്‍ന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി സാം പൈനുംമൂടിനെയും ജോയിന്റ് കണ്‍വീനര്‍മാരായി അനൂപ് മങ്ങാട്ട്, ജയ്‌സണ്‍ എന്നിവരെയും സജി തോമസ് മാത്യു (ഫിനാന്‍സ്), പ്രസീത് കരുണാകരന്‍ (സ്‌റ്റേജ്), ടി.വി.ജയന്‍ (സുവനീര്‍), ജിജി ജോര്‍ജ് (വോളന്റിയര്‍), ജിതിന്‍ പ്രകാശ് (പബ്ലിസിറ്റി), രമേശ് കണ്ണപുരം (റാഫിള്‍), ടോളി പ്രകാശ് (റിസപ്ഷന്‍), പി.ആര്‍. കിരണ്‍ (ഭക്ഷണം) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.

കുവൈത്തിലെയും കേരളത്തിലെയും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും മെഗാ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം പരിപാടിയിലുണ്ടാവും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക