Image

കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 06 March, 2017
കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം
മയാമി: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയായി ഫിലാഡല്‍ഫിയയില്‍ വച്ചു നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച രാജന്‍ പടവത്തിലിന് ഫോര്‍ട്ട് ലോഡര്‍ഡെയില്‍ എയര്‍പോര്‍ട്ടില്‍ വച്ചു സ്വീകരണം നല്‍കി.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍, സെക്രട്ടറി മനോജ് താനത്ത്, നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ബാബു കോട്ടൂര്‍, റോബിന്‍ കല്ലിടാന്തിയില്‍, എക്‌സ് ഒഫീഷ്യോമാരായ ജൂബിന്‍ കുളങ്ങര, റോജി കണിയാംപറമ്പില്‍, ഷാജന്‍ പുളക്കീല്‍, ബെന്നി വള്ളിപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ രാജന്‍ പടവത്തിലിന് ബൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മെമ്പര്‍ കെ.സി.സി.എന്‍.എയില്‍ ഇങ്ങനെയൊരു സ്ഥാനം വഹിക്കുന്നത്. അതുപോലെതന്നെ ക്‌നാനായ സമുദായത്തിന്റെ ഗ്ലോബല്‍ സംഘടനയായ ഡി,കെ.സി.സിയുടെ ഡെലിഗേറ്റായി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മനോജ് താനയിലിനേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഇവരുടെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നു പ്രസിഡന്റ് ബൈജു വണ്ടന്നൂര്‍ അറിയിച്ചു.
കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണംകെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണംകെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി രാജന്‍ പടവത്തിലിന് ഉജ്വല സ്വീകരണം
Join WhatsApp News
texan2 2017-03-06 20:19:55
ഈ ആഴ്ചത്തെ തറ ചീപ്പ് പബ്ലിസിറ്റി ക്കു വേണ്ടിയുള്ള നാലാമത്തെ ന്യൂസ് ഐറ്റം ആണിത്.  It is only Monday night.  ഈ മലയാളീ   ഈ ബൊക്കെ കൊടുത്ത ന്യൂസും റെസ്റ്റോറന്റിൽ ഭക്ഷണം കൊടുത്ത ന്യൂസും ഒക്കെ ഒന്ന് ഒഴിവാക്കാമോ? ഇവർക്ക് ഇതൊക്കെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ പോരെ.   ഇങ്ങനെ പോയാൽ ഞാൻ ഈ മലയാളി വായന നിർത്തും. Let them put pictures and news after doing something useful for four people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക