Image

ബോബു ഭീഷണി ചാര്‍ജ് കുറച്ചു; രാധാക്രുഷ്ണനു നാട്ടിലെക്കു മടങ്ങാം

Published on 06 March, 2017
ബോബു ഭീഷണി ചാര്‍ജ് കുറച്ചു; രാധാക്രുഷ്ണനു നാട്ടിലെക്കു മടങ്ങാം
ബോംബ് ഭീഷണി ഉയര്‍ത്തി എന്നു പറഞ്ഞു നോര്‍ത്ത് ഡക്കോട്ടയിലെ ഗ്രാന്‍ഡ് ഫോര്‍ക്ക്‌സ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തഗുജറാത്തിലെ ബറോഡയില്‍ വ്യവസായിയായ മലയാളി പരമന്‍ രാധാക്രുഷ്ണനെതിരായ ചാര്‍ജുകള്‍ കോടതി കുറച്ചു. ഇതനുസരിച്ച് രാധാക്രുഷ്ണനു ഉടന്‍ നാട്ടിലെക്കു മടങ്ങാം.

ജനുവരി 28-നു അറസ്റ്റിലായ രാധാക്രുഷ്ണന്‍, 53, ജാമ്യത്തിലിറങ്ങി റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന ജഗ്ദീഷ് വാധ്വാനൊപ്പമാണു കഴിയുന്നത്. ജാമ്യത്തിലിറക്കിയതും സഹായിച്ചതുമെല്ലാം ജഗദീഷും സഹോദരന്‍ ചരണുമാണെന്നുരാധാക്രുഷ്ണന്‍ പറഞ്ഞു.
നേരത്തെബോംബ് ഭീഷണി (ക്ലാസ് സി ഫെലണി) ആണു ചാര്‍ജ് ചെയ്തിരുന്നത്. അതുശല്യപ്പെടൂത്തല്‍ ആയി കുറച്ചു. (മിസ്‌ഡെമീനര്‍ -ക്ലാസ് എ)
അതിന്റെ ശിക്ഷ ഒരു വര്‍ഷത്തേക്കു മരവിപ്പിച്ചു. ഈ കാലയളവില്‍ വേറെ കുറ്റം ചെയ്താല്‍ മാത്രമേ പ്രശ്‌നം വരൂ. 

രാധാക്രുഷണന്‍ 900 ഡോളര്‍ കോടതിയില്‍ കെട്ടി വയ്ക്കുകയും വേണം.
ഗ്രാന്‍ഡ് ഫോര്‍ക്ക്‌സിലെ താമസം മറക്കാനാകില്ലെന്നും സന്തോഷത്തോടെയാണു താന്‍ മടങ്ങുന്നതെന്നും രാധാക്രുഷ്ണന്‍ പറഞ്ഞു.
അറസ്റ്റ് ചെയ്തത് തെറ്റിദ്ധരണ മൂലമാണെന്നു രാധാക്രുഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

ബോര്‍ഡിംഗ് പസ് കിട്ടിയിട്ടും വിമാനത്തില്‍ കയറാന്‍ പറ്റാതെ വന്ന യാത്രക്കാരന്റെ പരാമര്‍ശം ജോലി ചെയ്തു ക്ഷീണിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്റെ തെറ്റിദ്ധാരണക്കിടയാക്കി. ഉദ്യോഗസ്ഥന്റെ അമിതാവേശം രാധാക്രുഷ്ണന്റെ അറസ്റ്റില്‍ കലാശിച്ചു.

എയര്‍പോര്‍ട്ട് അടച്ച് പരിശോധനയും നടത്തി.
ബറോഡയില്‍ ദേവകി എനര്‍ജി കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്ന എഞ്ചിനിയറായ രാധാക്രുഷണന്‍ (53) ബിസിനസ് സംബന്ധിച്ചാണ് എത്തിയത്. വലിയ കമ്പനികളിലെ എനര്‍ജി ഉപയോഗം കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് കമ്പനി നല്‍കുന്നത്.

മിനസ്സോട്ടയിലെ റോസോയില്‍ പോളാരിസ് കമ്പനിയില്‍ ഒരാഴ്ച ചെലവീട്ട ശേഷം നാട്ടിലെക്കു മടങ്ങുകയായിരുന്നു. മിന്യാപോലിസില്‍ നിന്നാണു വിമാനം. അങ്ങോട്ടു പോകാന്‍ ഗ്രാന്‍ഡ് ഫോര്‍ക്‌സ് വിമാനത്താവളത്തീല്‍ പുലര്‍ച്ചെ എത്തി. ബാഗ് ചെക്ക് ചെയ്ത് സെക്യൂരിറ്റിയും കടന്ന് ബോര്‍ഡിംഗ് ഏറിയയിലെത്തി.

അപ്പോള്‍ പറയുന്നു വിമാനം ഓവര്‍ ബുക്ക്ഡ് ആണ്. കുറെപ്പേരെ കൊണ്ടു പോകില്ല എന്ന്. പകരം അവര്‍ക്ക് ടാക്‌സി പിടിച്ച് പോകാമെന്നും ടാക്‌സി ചാര്‍ജ് നല്‍കുമെന്നും അറിയിപ്പ് വന്നു.

ഡെല്‍റ്റക്കു വേണ്ടി സ്‌കൈ വെസ്റ്റ് എയര്‍ലൈന്‍സ് ആണ് ഫ്‌ളൈറ്റ് നടത്തുന്നത്. ടാക്‌സിക്കുള്ള വൗച്ചറിനായി കൗണ്ടറില്‍ ചെന്ന രാധാക്രുഷ്ണന്‍ തന്റെ ബാഗുകള്‍ തരാന്‍ ആവശ്യപ്പെട്ടു. അത് വിമാനത്തില്‍ പോയിക്കഴ്‌ഞ്ഞെന്നും മിന്യാപ്പോലിസില്‍ അതു കാത്തിരിപ്പുണ്ടാവുമെന്നും കൗണ്ടറിലെ ഉദ്യോഗസ്ഥ പറഞ്ഞു.

അന്താരാഷ്ട്ര ഫ്‌ളൈറ്റില്‍ യാത്രക്കാരനില്ലെങ്കില്‍ ലഗേജ് കൊണ്ടു പോകാറില്ല. ആ ദേഷ്യത്തില്‍ ബാഗില്‍ വല്ല ബോംബും ആണെങ്കില്‍ എന്തു ചെയ്യും എന്നു രാധാക്രുഷന്‍ ചോദിച്ചു.
അത് അവിടം കൊണ്ടു തീര്‍ന്നതായി കരുതി. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നം ഉള്ളതായി തോന്നിയില്ല.

ഉദ്യോഗസ്ഥ അടുത്തിരിക്കുന്ന മറ്റൊരുദ്യോഗസ്ഥനോട് എന്തോ പറയുന്നതു കണ്ടു.

വൗച്ചറിനു വേണ്ടി കാത്തു നിന്ന രാധാക്രുഷ്ണനെ തേടി വൈകാതെ പോലീസ് സന്നാഹം എത്തി. വിമാനത്താവളം അടച്ച് പരിശോധന നടത്തി.
ലഗേജില്‍ ബോംബ് ഉണ്ട് എന്നു രാധാക്രുഷ്ണന്‍ പറഞ്ഞു എന്ന് ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തു എന്നാണു പോലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

അത് തെറ്റിദ്ധരണയാണെന്നു രാധാക്രുഷ്ണന്‍ വ്യക്തമാക്കിയിട്ടും ഫലിച്ചില്ല. എന്തായാലും വിമാനം താഴെ ഇറക്കുകയൊന്നും ഉണ്ടായില്ല.

കോടതിയില്‍ ഹാജരാക്കിയ രാധാക്രുഷ്ണനെതിരെ ഭീകരത സ്രുഷ്ടിച്ചു (ടെററൈസിംഗ്) എന്ന ചാര്‍ജാണു ചുമത്തിയിരിക്കുന്നത്. എന്തായാലും പോലീസും പിന്നീട് ജയിലധിക്രുതരും മാന്യമായി പെരുമാറി എന്നു രാധാക്രുഷ്ണന്‍ പറഞ്ഞു.

ഈ വാര്‍ത്ത ടി.വിയില്‍ കണ്ട റിയാല്‍ട്ടറായ ജഗ്ദീഷ് വാധ്വാനു സംഭവത്തില്‍ കഴമ്പില്ലെന്നു മനസിലായി. രാധാക്രുഷ്ണനെ മുന്‍ പരിചയമൊന്നുമില്ലെങ്കിലും ജഗദീഷ് പോയി ജാമ്യത്തിലിറക്കി. അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടു പോയി.

എയര്‍പോര്‍ട്ടിലെ സംസാരം സൂക്ഷിക്കണമെന്നു ഈ സംഭവം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. അതു പോലെ ഒരു പരിചയമില്ലാത്തയാള്‍ക്കു വേണ്ടി സഹായമെത്തിക്കാന്‍ വന്ന വാധ്വാനും നമ്മുടെ സമൂഹത്തിനു മാത്രുക നല്‍കുന്നു.
നാട്ടില്‍ ചെന്നാലുടനെ വാധ്വാനെപറ്റി എഴുതുന്നുണ്ടെന്നു രാധാക്രിുഷ്ണന്‍ പറഞ്ഞു.
ബോബു ഭീഷണി ചാര്‍ജ് കുറച്ചു; രാധാക്രുഷ്ണനു നാട്ടിലെക്കു മടങ്ങാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക