തിരുവനന്തപുരം: ഡേറ്റാ സെന്റര്‍ കൈമാറ്റം സിബിഐ അന്വേഷിക്കുന്നതു സ്വാഗതം ചെയ്യുന്നെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്.
2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡേറ്റാ സെന്ററിന്റെ നടത്തിപ്പ് ചുമതല ടാറ്റയ്ക്ക് കൈമാറിയത് ഉള്‍പ്പെടെയുള്ളത് അന്വേഷിക്കണം. നിക്ഷിപ്ത താല്പര്യക്കാരുടെ ദുഷ്പ്രചാരണങ്ങളുടെ സത്യാവസ്ഥ സിബിഐ അന്വേഷണത്തിലൂടെപുറത്തു വരട്ടെ എന്നും വി.എസ് പറഞ്ഞു.
സിഡാകിന്റെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷനു കൈമാറിയത് സിബിഐ അന്വേഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.