Image

ഞെട്ടിപ്പിക്കുന്ന പ്രതിഫലത്തുകയുമായി സണ്ണി

Published on 07 March, 2017
ഞെട്ടിപ്പിക്കുന്ന പ്രതിഫലത്തുകയുമായി സണ്ണി

കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നുവെന്ന വാര്‍ത്ത ഏവരും ആവേശത്തോടെയാണ് കേട്ടത്. പുതിയ വാര്‍ത്തകളനുസരിച്ച് ഇന്ത്യയുടെ ഹോട്ട് താരസുന്ദരി സണ്ണി ലിയോണ്‍ ജസ്റ്റിനൊപ്പം ചുവടു വയ്ക്കുന്നുണ്ട്. എന്നാല്‍ സണ്ണി ഇതിനായി കൈപ്പറ്റുന്ന പ്രതിഫലത്തുക കേട്ടാല്‍ ആരുമൊന്നു ഞെട്ടും. ഒരു ഗാനത്തിനായി 1.5കോടി രൂപയാണത്രേ സണ്ണി ആവശ്യപ്പെട്ടത്.

എന്നാല്‍ തുക ഇത്ര കൂടിപ്പോയതു കൊണ്ട് താരത്തിന്റെ പെര്‍ഫോമന്‍സ് കാണാനാകില്ല എന്ന് വിഷമിക്കാന്‍ വരട്ടെ. സംഘാടകര്‍ ഈ തുക കൊടുക്കാമെന്ന് ഏറ്റു. എന്തായാലും സിനിമാലോകത്തെ സഹപ്രവര്‍ത്തകരെ ഈ പ്രതിഫലത്തുക വല്ലാതെ ദുഖിപ്പിച്ചിരിക്കുന്നുവെന്നാണ് പാപ്പരാസികള്‍ പറയുന്നത്. മെയ് പത്തിന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് ജസ്റ്റിനും സണ്ണിയും അവതരിപ്പിക്കുന്ന പരിപാടി അരങ്ങേറുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക