Image

മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്

Published on 07 March, 2017
മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്

ഷൂട്ടിംഗ് തിരക്കില്‍ നിന്ന് തിരക്കിലോട്ട് ഓടിക്കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഒരേസമയം താരത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ദ ഗ്രേറ്റ് ഫാദറിനായി മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. മാര്‍ച്ച് 31ന് ചിത്രം തിയേറ്ററുകളിലെത്തും. ഹനീഫ് അദേനി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ സ്‌നേഹയും ആര്യയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പുത്തന്‍പണം ഏപ്രില്‍ ഏഴിന് തിയേറ്ററുകളിലെത്തും. ത്രീ കളര്‍ സിനിമ നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, രണ്‍ജിപണിക്കര്‍, സായികുമാര്‍, മാമുക്കോയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രശസ്ത കാമറാമാന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുന്നത്. കട്ടപ്പനയിലെ ഋൃത്വിക് റോഷനിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനുമാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.കാമ്ബസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് അദ്ധ്യാപകന്റെ വേഷമാണ് മമ്മൂട്ടിക്ക്.

ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.സെവന്‍ത് ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ധ്യാപകരെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ റോളിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക