Image

മീഡിയ ഫോറം വാര്‍ഷികാഘോഷം 9, 10 തീയതികളില്‍

Published on 07 March, 2017
മീഡിയ ഫോറം വാര്‍ഷികാഘോഷം 9, 10 തീയതികളില്‍

      കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം (എംഎംഎഫ്) വാര്‍ഷികാഘോഷം മാര്‍ച്ച് ഒന്പത്, പത്ത് (വ്യാഴം, വെള്ളി) തീയതികളില്‍ നടക്കും. 

വ്യാഴം വൈകുന്നേരം ഏഴിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന 'മീഡിയ കോണ്‍ഫറന്‍സ് 2017’ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്‌കര്‍ മുഖ്യാതിഥിയായിരിക്കും. പത്രപ്രവര്‍ത്തന രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള ബി.ആര്‍.പി. ഭാസ്‌കര്‍ ഹിന്ദു, ദ സ്‌റ്റേറ്റ്മാന്‍, ഡെക്കാന്‍ ഹെറാള്‍ഡ്, ആന്ധ്രാപ്രദേശ് ടൈംസ് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഷാര്‍ജയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടുഡേയില്‍ പംക്തി കൈകാര്യം ചെയ്തുവരുന്നു. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകര്‍ക്കായി പഠനക്ലാസ് ഉണ്ടായിരിക്കും. 

വാര്‍ഷികാഘോഷത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക