Image

തിരുവനന്തപുരത്തു വിദേശികള്‍ ദേശീയപതാകയെ അപമാനിച്ചതായി പരാതി

Published on 23 February, 2012
തിരുവനന്തപുരത്തു വിദേശികള്‍ ദേശീയപതാകയെ അപമാനിച്ചതായി  പരാതി
തിരുവനന്തപുരം നഗരത്തില്‍ അര്‍ധരാത്രി വിദേശികള്‍ ദേശീയപതാകയെ അപമാനിച്ചതായി പരാതി. അരിസ്‌റ്റോ ജംങ്ഷന് സമീപമുള്ള ലോഡ്ജില്‍ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ലോഡ്ജിലെ ടെറസില്‍ വിദേശവനിതകളടക്കം മദ്യപാനത്തില്‍ ഏര്‍പ്പെട്ട സംഘം,, പതാക ഉയര്‍ത്തിവീശുകയും വെള്ളത്തില്‍ മുക്കുകയും ചെയ്തതായി നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

എന്നാല്‍ തമ്പാനൂര്‍ സ്‌റ്റേഷനില്‍ നിന്നെത്തിയ പൊലീസുകാര്‍ വിദേശികളോടെ വിവരം തിരക്കാന്‍പോലും തയ്യാറാകാതെ പതാകയുമായി സ്ഥലംവിടാന്‍ ശ്രമിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് തര്‍ക്കമായെങ്കിലും സി.ഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സംഘമെത്തി രംഗം ശാന്തമാക്കി. സ്വീഡനില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സംഘമെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക