Image

മകന്‍ വാഹനം ഓടിക്കുന്നത് ഫേസ് ബുക്കിലിട്ട മാതാവ് അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 07 March, 2017
മകന്‍ വാഹനം ഓടിക്കുന്നത് ഫേസ് ബുക്കിലിട്ട മാതാവ് അറസ്റ്റില്‍
കണക്ക്റ്റിക്കട്ട്: മാതാവിന്റെ അടുത്തുള്ള ഡ്രൈവിങ്ങ് സീറ്റിലിരുന്ന് പത്തുവയസ്സുക്കാരനായ മകന്‍ വാഹനം ഓടിക്കുന്നത ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാവിനെ പോലീസ് അറസ്റ്റുചെയ്തു കേസ്സെടുത്തു.

ഫേസ്ബുക്കിലൂടെ വീഡിയൊ കണ്ട നിരവധി പേര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തു ബ്രിഡജ് പോര്‍ട്ട് സുപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കിയത്.
മോണ്‍റൊയില്‍ താമസിക്കുനന 38 ക്കാരിയായ ലിസയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ പുറത്തുവിട്ടു.

പൊതു റോഡിലൂടെ അപകടം സംഭാവിക്കുന്ന രീതിയില്‍ കുട്ടിയെ കൊണ്ടു വാഹനം ഓടിപ്പിച്ചതിനാണ് മാതാവിന്റെ പേരില്‍ കേസ്സെടുത്തിരിക്കുന്നത്.

ഫേസ്ബുക്കില്‍ എന്തും പോസ്റ്റു ചെയ്യാം എന്ന് ചിന്തിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ലിസയുടെ അറസ്റ്റ്.

ലിസയെകുറിച്ചു അയല്‍വാസികള്‍ക്ക് നല്ല അഭിപ്രായമാണെങ്കിലും, മൈനറായ മകനെകൊണ്ടു വാഹനം ഓടിപ്പിച്ചതു തെറ്റായിപ്പോയി എന്നാണ് അഭിപ്രായപ്പെട്ടത്.

മകന്‍ വാഹനം ഓടിക്കുന്നത് ഫേസ് ബുക്കിലിട്ട മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക