Image

ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ നൃത്തം

ജോര്‍ജ് ജോണ്‍ Published on 08 March, 2017
ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഒരു ഇന്ത്യന്‍  നൃത്തം
ഫ്രാങ്ക്ഫര്‍ട്ട്:  ലോക വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍  നൃത്തം ചെയ്യാന്‍ അവസരം.  യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ ഇന്ത്യന്‍ നര്‍ത്തകി ഐശ്വര്യ രജനികാന്താണ് ഈ  നൃത്തം
 അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് യുഎന്നില്‍ ന്യുത്തം ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കാര്യാലയവും അമേരിക്കന്‍ തമിഴ് സംഘവുമാണ് സംഘാടകര്‍. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായാണ് ഐശ്വര്യ യുഎന്നില്‍  നൃത്തം ചെയ്യുന്നത്. എംഎസ് സുബ്ബലക്ഷ്മിയുടെ 'മൈത്രിം ബജത'യിലെ വരികള്‍ക്കാണ് ഐശ്വര്യ ചുവടു വെയ്ക്കുന്നത്. 190 ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. ഇത് ഇന്ത്യന്‍  നൃത്തത്തിനും വനിതക്കും കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.


ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഒരു ഇന്ത്യന്‍  നൃത്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക