Image

അല്ലുവിന്റെ ആര്യ വീണ്ടും തീയേറ്ററില്‍ !!

Published on 08 March, 2017
അല്ലുവിന്റെ ആര്യ വീണ്ടും തീയേറ്ററില്‍ !!
തെലുങ്ക് താരങ്ങളില്‍ കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. തെലുങ്കില്‍ നിന്നും കേരളത്തിലേക്ക് മൊഴിമാറ്റ ചിത്രങ്ങളുടെ പ്രവാഹമുണ്ടായിരുന്നത് കേരളത്തിലെ തിയറ്ററുകളെ ഇളക്കി മറിച്ച അല്ലു അര്‍ജുന്‍ ചിത്രമായ ആര്യയുടെ വിജയത്തോടെയായിരുന്നു. പാട്ടുകളും ചിത്രത്തിനൊപ്പം പ്രേക്ഷകരും ഏറ്റെടുത്തു. ആര്യയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ഇറങ്ങിയ ചിത്രമായിരുന്നു ആര്യ 2. അല്ലു അര്‍ജുന്റെ പിറന്നാള്‍ കേരളത്തില്‍ അതി ഗംഭീരമായി ആഘോഷിക്കാനുള്ള ശ്രമത്തിലാണ് അല്ലു അര്‍ജുന്‍ ഫാന്‍സ്.

അതിനായി പിറന്നാള്‍ ദിനത്തില്‍ അവര്‍ ആര്യ 2വിന്റെ പുന:പ്രദര്‍ശനമാണ് ഒരുക്കുന്നത്. ഒരു തെലുങ്ക് നായകന്റെ ചിത്രം ആരാധകര്‍ റിറിലീസ് ചെയ്യുന്നത് കേരളത്തിലാദ്യമാണ്. കേരളത്തില്‍ റിറിലീസ് ചെയ്യുന്ന ആദ്യ മൊഴിമാറ്റ ചിത്രമെന്ന റെക്കോര്‍ഡും ചിത്രത്തിനാകും. രജനീകാന്ത് ചിത്രമായ ബാഷയുടെ റിറിലീസ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. അല്ലു അര്‍ജുന്‍ എന്ന നടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആര്യ2 ആണ് റിറിലീസ് ചെയ്യുന്നത്.താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ആര്യ2 പുന:പ്രദര്‍ശിപ്പിക്കുന്നത്. ഏപ്രില്‍ എട്ടിനാണ് അല്ലു അര്‍ജുന്റെ പിറന്നാള്‍. അന്നേ ദിവസം കൊട്ടാരക്കര മിനര്‍വ സിനിമാസില്‍ രാവിലെ എട്ടിനാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക