Image

ട്വിറ്റര്‍ വിവാദ നായിക സുചിത്ര കാര്‍ത്തിക് ലണ്ടനില്‍ ചികിത്സ തേടുന്നു?

Published on 08 March, 2017
ട്വിറ്റര്‍ വിവാദ നായിക സുചിത്ര കാര്‍ത്തിക് ലണ്ടനില്‍ ചികിത്സ തേടുന്നു?

സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോകളും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് കോളിവുഡിനെ. ഈ ചിത്രങ്ങളും ഫോട്ടോകളും പുറത്തുവിടുന്നത് സുചിത്ര തന്നെയാണോ എന്ന ചര്‍ച്ചയും കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയില്‍ സുചിത്ര മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സ തേടുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

സുചിത്ര മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയാണെന്നും തങ്ങള്‍ അത് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും ഭര്‍ത്താവ് കാര്‍ത്തിക് തന്നോട് പറഞ്ഞതായി ഗായിക ചിന്മയി വെളിപ്പെടുത്തിയിട്ടുണ്ട്. ചിന്മയിക്കെതിരെയും സുചിത്ര ട്വീറ്റ് ചെയ്തിരുന്നു.തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര ഒരു ചാനലില്‍ ലൈവായി പറഞ്ഞിരുന്നു. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക