തന്റെ കൂടെയുള്ള നായികമാരെ സഹായിക്കുന്നതിന് യാതൊരു മടിയുമില്ലാത്തയാളുമാണ് അക്ഷയ്. കത്രീന കൈഫിന്റെയും പ്രിയങ്ക ചോപ്രയുടെ കൂടെയും പല സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ താരം ഇപ്പോള്‍ പറയുന്നത് തനിക്ക് കത്രീന കൈഫിന്റെയും പ്രിയങ്ക ചോപ്രയുടെ കൂടെ അഭിനയിക്കാന്‍ താല്പര്യമില്ലെന്നാണ്. ഇതിന് വ്യക്തമായ കാരണവും പറയുന്നുണ്ട്.
ഡെക്കാന്‍ ക്രോണിക്കലിന് ന്ല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.അക്ഷയ് പ്രിയങ്ക, കത്രീന, സോനാക്ഷി എന്നിങ്ങനെയുള്ള പ്രമുഖ നടിമാരുടെ കൂടെയുള്ള അഭിനയമാണ് നിര്‍ത്തുന്നത്. കാരണം പുതുമുഖ നായികമാരുടെ കൂടെ സിനിനമയില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ്.അക്ഷയ് സിനിമയിലേക്ക് പുതിയ മുഖങ്ങളെയാണ് സഹതാരമായി കൂട്ടുക, അവര്‍ വളരെയധികം മികച്ച പ്രകടനം കാഴ്ചവെക്കും ഇതാണ് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുന്നത്.