Image

യുകെകെസിഎ ലെന്റ് അപ്പീലിന് തുടക്കമായി

Published on 08 March, 2017
യുകെകെസിഎ ലെന്റ് അപ്പീലിന് തുടക്കമായി


      ബര്‍മിംഗ്ഹാം: വളര്‍ച്ചയുടെ പടവുകള്‍ താണ്ടി പതിനാറാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ വലിയ നോന്പിന്റെ വേളയില്‍ സാന്പത്തിക പരാധീനതമൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ലെന്റ് അപ്പീലിന് തുടക്കമായി.

പ്രാര്‍ഥനയിലും ഉപവാസത്തിലും ഇഷ്ടപ്പെട്ട ഭക്ഷണ പാനീയ പദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് വേദനിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് അര്‍ഹമായ സഹായസഹകരണങ്ങള്‍ ചെയ്യുന്നതിനാണ് ലെന്റ് അപ്പീല്‍ എന്ന പേരില്‍ ചാരിറ്റി ഫണ്ട് രൂപീകരിച്ചത്. 

പ്രഥമ ചാരിറ്റിഫണ്ട് കാര്‍ഡിഫ്, ബ്രഹ്മൂര്‍, ന്യൂപോര്‍ട്ട് ഭാരവാഹികളായ തങ്കച്ചന്‍ ജോര്‍ജ്, തോമസ് ഉതുപ്പകുട്ടി എന്നിവര്‍ യുകെകെസിഎ വൈസ് പ്രസിഡന്റ് ജോസ് മുഖാച്ചിറക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ യുകെകെസിഎ ഭാരവാഹികളായ ബിജു മടക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുര, സഖറിയ പുത്തന്‍കളം, ബാബു തോട്ടം ഫിനില്‍ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക