Image

റിയാദ് ടാക്കീസ് കലാഭവന്‍ മണി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു

Published on 08 March, 2017
റിയാദ് ടാക്കീസ് കലാഭവന്‍ മണി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു


      റിയാദ്: തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ സാധാരണക്കാരില്‍ സാധാരണക്കാരനായ ഓട്ടോക്കാരനായും മിമിക്രിക്കാരനായും നാടന്‍പാട്ടുകാരനായും സിനിമാതാരമായും അതിലുപരി പാവങ്ങളുടെ അത്താണിയായും നമ്മളെയെല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒടുവില്‍ കരയിപ്പിക്കുകയും ചെയ്ത പ്രിയ കലാകാരന്റെ ഒന്നാം ചരമദിനാചരണത്തിന്റെ ഭാഗമായി കലാഭവന്‍ മണി പാടി അഭിനയിച്ച നാടന്‍ പാട്ടുകളും സിനിമാ ഗാനങ്ങളും കോര്‍ത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ നിലയ്ക്കാത്ത മണിനാദം ശ്രദ്ധേയമായി. 

മണ്‍മറഞ്ഞ കലാകാരന് റിയാദിലെ പ്രമുഖ സ്വതന്ത്ര സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് , റിയാദിലെ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് സലാം പെരുമ്പാവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദിലെ പ്രശസ്ത കലാകാരനും , കലാഭവന്‍ മണിയുടെ നാട്ടുകാരനും സുഹൃത്തുമായ സി. വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ആര്‍കെ ഫോറം കണ്‍വീനര്‍ ബാലചന്ദ്രന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. നിസാം വെമ്പായം മണിയുടെ ജീവിത വഴി വിശദമായി അവതരിപ്പിച്ചു.

ബഷീര്‍ പാങ്ങോട്, മുജീബ് കായം കുളം, ബിജുകുമാര്‍ അടൂര്‍, ഷാജഹാന്‍, ഫൈസല്‍ കൊണ്ടോട്ടി, റിയാദ് ടാക്കിസ് മുന്‍ പ്രസിഡന്റുമാരായ അലി ആലുവ , നൗഷാദ് അബ്ദുല്‍ അസിസ്, എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിച്ചു. നന്ദന്‍ പൊയ്യാറ, വിജയന്‍ നെയ്യാറ്റിന്‍കര, ജോണ്‍സണ്‍ മാര്‍ക്കോസ്, രാജന്‍ കാരിച്ചാല്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. സെക്രട്ടറി നൗഷാദ് ആലുവ സ്വാഗതവും, ഷാന്‍ പെരുമ്പാവൂര്‍ നന്ദിയും പറഞ്ഞു.

മണി അഭിനയിച്ച രംഗങ്ങള്‍ കോര്‍ത്തൊരുക്കിയ വീഡിയോ എല്ലാവരുടെയും കണ്ണ് ഈറനണിയിച്ചു.
തുടര്‍ന്ന് അദ്ദേഹം പാടി അഭിനയിച്ച നാടന്‍ പാട്ടുകളും, സിനിമ ഗാനങ്ങളും കോര്‍ത്തിണക്കി റിയാദിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനാഞ്ജലിയും നടന്നു. തങ്കച്ചന്‍ വര്‍ഗീസ്, സുരേഷ് കുമാര്‍, ശങ്കര്‍ കേശവ്, ജലീല്‍ കൊച്ചിന്‍, ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഷാന്‍ പെരുമ്പാവൂര്‍, ഷെഫീഖ് വാഴക്കാട്, നജാദ്, ഷൈന്‍ഷാ, ഹരിമോന്‍, ഗിരിദാസ്ഭാസ്‌കരന്‍, ഹാഷിം കാഞ്ഞിരോട്, സോജി, പാര്‍വതി സന്ദീപ്, ശ്രീരാജ്, ഷഫീഖ് വാഴക്കാടന്‍, നജാദ്, ആരിഫ്, പീറ്റര്‍, സാജിത് ഖാന്‍, സിജോ മാവേലിക്കര, ഷാനു ഷനാദ്, സലാം പെരുമ്പാവൂര്‍, അലി ആലുവ, നൗഷാദ് അസ്സിസ്സ്, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, വികാസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മലാസ് ഭാരത് റെസ്‌റ്റോറെന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്ക് കോര്‍ഡിനേറ്റര്‍ ഷൈജു പച്ച, അനില്‍കുമാര്‍ തമ്പുരു, നവാസ് ഒപ്പീസ്, സുനില്‍ ബാബു എടവണ്ണ, സിജോ മാവേലിക്കര, സാജിത് ഖാന്‍, അരുണ്‍ പൂവാര്‍, രാജീവ് മാരൂര്‍, നൗഷാദ് പള്ളത്, നബീല്‍ ഷാ മഞ്ചേരി, മഹേന്ദ്രന്‍, അന്‍വര്‍ സാദിക്ക്, രാജേഷ് രാജ്, എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക