Image

കഥാപ്രസംഗം 'തടവറയിലെ സുല്‍ത്താന്‍’ ഒന്പതിന്

Published on 08 March, 2017
കഥാപ്രസംഗം 'തടവറയിലെ സുല്‍ത്താന്‍’ ഒന്പതിന്

      അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ഇസ് ലാമിക കഥാ പ്രസംഗം മാര്‍ച്ച് ഒന്പതിന് (വ്യാഴം) രാത്രി എട്ടിന് അബുദാബി ഇന്ത്യന്‍ ഇസ് ലാമിക് സെന്ററില്‍ നടക്കും. 

കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളില്‍ പരിപാടി അവതരിപ്പിച്ച് പ്രശസ്തനായ കാഥികന്‍ സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്‍ഡ് പാര്‍ട്ടി 'തടവറയിലെ സുല്‍ത്താന്‍’ എന്ന വിഷയത്തെ ആധാരമാക്കിയാണ് കഥാ പ്രസംഗം അവതരിപ്പിക്കുന്നത്. 

അബുദാബിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വാഹന സൗകാരം സംഘടകര്‍ ഒരുക്കിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: 026424488.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക