Image

ശിവസേനാ ഗുണ്ടായിസം: കൊച്ചി സെന്‍ട്രല്‍ എസ്‌ഐക്കു സസ്‌പെന്‍ഷന്‍

Published on 08 March, 2017
ശിവസേനാ ഗുണ്ടായിസം: കൊച്ചി സെന്‍ട്രല്‍ എസ്‌ഐക്കു സസ്‌പെന്‍ഷന്‍

  കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ എസ്‌ഐക്കു സസ്‌പെന്‍ഷന്‍. ശിവസേനക്കാരുടെ അക്രമം കണ്ടുനിന്ന എട്ടു പോലീസുകാരെ എആര്‍ ക്യാന്പിലേക്കു സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. 

ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് മറൈന്‍െ്രെഡവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും നേര്‍ക്ക് ശിവസേനാ പ്രവര്‍ത്തകര്‍ സദാചാര ഗുണ്ടായിസം നടത്തിയത്. ഒന്നിച്ചിരുന്നവരെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍കൊണ്ട് അടിച്ചു. മറൈന്‍ െ്രെഡവ് ശുദ്ധീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശിവസേനയുടെ കൊച്ചി യൂണിറ്റ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. പ്രകടനത്തിന് പോലീസിന്റെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ പ്രവര്‍ത്തകര്‍ യുവതീ യുവാക്കളെയും കുടുംബങ്ങളെയും ആക്രമിക്കുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനു തൊട്ടടുത്തായിരുന്നു സംഭവം. ആക്രമണ സമയത്ത് പോലീസ് കാഴ്ചക്കാരായി. പിന്നീട് കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ശിവസേനാ പ്രവര്‍ത്തകര്‍ കടന്നുകളഞ്ഞു. ലോകം വനിതാദിനം ആചരിക്കുന്ന ദിവസമാണ് വനിതകള്‍ക്കെതിരെ ആക്രമണം നടന്നത്. ആക്രമണം നടത്തിയവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

Join WhatsApp News
കീലേരി ഗോപാലന്‍ 2017-03-08 11:01:32
ആദ്യം മുംബായ് ശുദ്ധീകരിക്കുക. ഈ ക്രിമിനല്‍ സേനയെ കേരളത്തില്‍ നിന്ന് ഓടിക്കേണ്ട സമയം കഴിഞ്ഞു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക