Image

10,000 കോടി ഡോളര്‍ ചെലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു

Published on 08 March, 2017
10,000 കോടി ഡോളര്‍ ചെലവില്‍ ലോകത്തിലെ ഏറ്റവും വലിയ പാലം ഒരുങ്ങുന്നു


കുവൈറ്റ് സിറ്റി: ലോകത്തിലെതന്നെ ഏറ്റവും നീളം കൂടിയ പാലത്തിന്റെ നിര്‍മാണം കുവൈറ്റില്‍ പൂര്‍ത്തിയാകുന്നു. പുരാതന സില്‍ക്ക് റോഡ് വ്യാപാര ഇടനാഴി പുനഃരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിക്കുന്ന പാലത്തിന് 22 മൈല്‍(36 കിലോമീറ്റര്‍) ആണ് നീളം. പാലത്തിന്റെ നാലില്‍ മൂന്നു ഭാഗവും വെള്ളത്തിനു മുകളിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്‌പോള്‍ 10,000 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

അധികം ആള്‍പ്പാര്‍പ്പില്ലാത്ത സുബ്ബിയ പ്രദേശമാണ് സില്‍ക്ക് നഗരം നിര്‍മിക്കുന്നതിനായി കുവൈറ്റ് കണ്ടെത്തിയിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫില്‍നിന്നു മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപാര ഇടനാഴി നിര്‍മിക്കാനാണ് കുവൈറ്റ് ശ്രമിക്കുന്നത്. മാത്രമല്ല, കുവൈറ്റ് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 2025 മിനിറ്റ് യാത്രയായി കുറയും. നിലവില്‍ ഇത് ഒന്നരമണിക്കൂറാണ്. 

സില്‍ക്ക് നഗരത്തിന്റെ നിര്‍മാണത്തിനു മുന്നോടിയായി 5,000 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റ് സുബ്ബിയയില്‍ നിര്‍മിച്ചുകഴിഞ്ഞു. പാലത്തിന്റെ ഭൂരിഭാഗം നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായും കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുവൈറ്റ് ഭരണസമിതി വൃത്തങ്ങള്‍ അറയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക