Image

കാര്‍ട്ടൂണിസ്റ്റ് മനു മാത്യു നിര്യാതനായി

ബിനോയ് സെബാസ്റ്റ്യന്‍ Published on 08 March, 2017
കാര്‍ട്ടൂണിസ്റ്റ് മനു മാത്യു നിര്യാതനായി
ഡാലസ്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ചിത്രകാരനും നടനും സാഹിത്യകാരനുമായ മനു മാത്യു (72) നിര്യാതനായി.

കാര്‍ട്ടൂണ്‍, ചിത്രകലാ, സാഹിത്യ സാംസ്ക്കാരിക കലാരംഗങ്ങില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മനു മാത്യു തന്റെ കലാസപര്യയ്ക്കു തുടക്കം കുറിച്ചത് ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ പ്രോസ്റ്റല്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോഴാണ്. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തിരുന്ന കേരള സമാജത്തിന്റെ വേദികളില്‍ നാടക സംവിധായകനായും അഭിനേതാവായും അദേഹം തിളങ്ങി.

കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള ആത്മബന്ധവും അദേഹത്തിന്റെ പ്രോത്‌സാഹനുമാണ് അദേഹത്തെ കാര്‍ട്ടൂണ്‍ രംഗത്തേക്കു നയിച്ചത്. കാലിക പ്രസക്തിയുള്ള അദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ മനോരമ, മാത്രൃഭൂമി, കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കാര്‍ട്ടൂണിസ്റ്റ് ലക്ഷമണ, അബു എബ്രഹാം തുടങ്ങിയവര്‍ അദേഹത്തിനു ഗുരു തുല്ല്യരായിരുന്നു.

അക്ഷരങ്ങളോടും സാഹിത്യത്തോടും കറയറ്റ അഭിരുചിയുണ്ടായിരുന്ന മനു ഒരു തികഞ്ഞ പുസ്തക പ്രേമിയായിരുന്നു. കേരളത്തില്‍ നിന്നും പ്രകാശിപ്പിച്ചിരുന്ന പല സിനിമാ മാഗസീകളുടെയും ഡല്‍ഹി ലഖകന്‍ കൂടിയായിിരുന്നു അദേഹം. കുമാരനാശാന്റെ കരുണയെ അധികരിച്ചുകൊണ്ട് മാതൃഭൂമി ആഴ്ചപതിപ്പില്‍ അദേഹം വരച്ച ചിത്രകഥ ഏറെ പ്രശംസ നേടിയിരുന്നു.

എഴുപതുകളുടെ ഒടുവില്‍ അമേരിക്കയിലേക്കു കുടിയേറിയ അദേഹം തന്റെ സര്‍ഗാത്മക കര്‍മ്മം തുടര്‍ന്നു. ഫിലഡല്‍ഫിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന രജനി മാസീകയില്‍  അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ ബാലി
ങ്ങളായ വശങ്ങളെ ചുണ്ടിക്കാട്ടി ശക്തമായ കാര്‍ട്ടൂണുകളും ചിത്രകഥകളും വരച്ചിരുന്നു.. ഇതോടൊപ്പം മലയാള പത്രം, അശ്വമേധം, കേരള എക്‌സ് പ്രസ്, മലയാളി, തുടങ്ങിയ എണ്ണമറ്റ ആഴ്ചപതിപ്പുകള്‍ക്ക് അദേഹത്തിന്റെ സര്‍ഗാത്മക സേവനം ലഭ്യമായിട്ടുണ്ട്.

ഫൊക്കാന, കേരള അസോസിയേഷന്‍ ഓഫ് ഡാലസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, മലയാള വേദി ഇന്റര്‍നാഷണല്‍, ഡാലസ് ലിറ്റററി സൊസൈറ്റി, ലാന തുടങ്ങിയ സാംസ്ക്കാരിക സാഹിത്യ സംഘട|കളുടെ സജീവ പ്രവര്‍ത്തകനായിരുന്ന മനു മാത്യുവിനെ 2006ല്‍ പാലക്കാടു വച്ചു ഒ.വി. വിജയനൊപ്പം അന്നത്തെ സാംസ്ക്കാരിക മന്ത്രി ജി.കാര്‍ത്തികേയന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഇതോടൊപ്പം വിവിധ സംഘടനകള്‍ അദേഹത്തിന്റെ കലാപരമായ കഴിവുകളെ ആദരിച്ചിട്ടുണ്ട്..

ണാകുളം പാങ്കോടു പുതുപ്പാടിയില്‍ ശോശാമ്മ, മാത്യു വര്‍ഗീസ് ദമ്പതികളുടെ മകനായ മനു മാത്യുവിന്റെ ഭാര്യ എണാകുളം പാറക്കല്‍ കുടുംബാംഗം ഐസി മാത്യുവാണ്. മെറില്‍ മാത്യു, എന്‍ജലിന്‍ മാത്യൂ എന്നിവര്‍ മക്കളാണ്. സുസന്‍ ജോസഫ്, മേരി ജേക്കബ്  എന്നിവര്‍ സഹോദരങ്ങളാണ്.

വെള്ളിയാഴച വൈകിട്ട് 5.00ന് ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതു ദര്‍ശനം. 
 ശനിയാഴ്ച രാവിലെ 9.30ന് ഇതേ ദേവാലയത്തില്‍ സംസ്ക്കാര ചടങ്ങുകള്‍ ആരംഭിച്ച് ഇര്‍വിംഗ് ഓക് ഗ്രോവ് മെമ്മോറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
കാര്‍ട്ടൂണിസ്റ്റ് മനു മാത്യു നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക