Image

ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദിയൂരപ്പയുടെ അന്ത്യശാസനം

Published on 23 February, 2012
ബിജെപി കേന്ദ്ര നേതൃത്വത്തിന് യെദിയൂരപ്പയുടെ അന്ത്യശാസനം
ബാംഗളൂര്‍: ഫെബ്രുവരി 27ന് മുമ്പ് ന്നെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ അന്ത്യശാസനം. 27ന് മുമ്പ് മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാവിനടപടികള്‍ പ്രഖ്യാപിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ യോഗത്തിനുശേഷമാണ് യെദിയൂരപ്പ കേന്ദ്ര നേതൃത്വത്തിന് അന്ത്യശാസനം നല്‍കിയത്. 

27നാണ് യെദിയൂരപ്പയുടെ എഴുപതാം പിറന്നാള്‍. പിറന്നാളിന് തന്നെ പിന്തുണയ്ക്കുന്നവരെയെല്ലാം യെദിയൂരപ്പ ക്ഷണിച്ചിട്ടുണ്ട്. ഇത് കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് യെദിയൂരപ്പയുടെ കണക്കുകൂട്ടല്‍. അനധികൃത ഖനനക്കേസില്‍ ലോകായുക്ത പ്രതിചേര്‍ത്തതിനെത്തുടര്‍ന്ന് ആറുമാസം മുമ്പ് രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായ യെദിയൂരപ്പ തന്റെ വിശ്വസ്തനായ സദാനന്ദ ഗൗഡയെ തന്നെ മുഖ്യമന്ത്രിയാക്കി കരുത്തുകാട്ടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക