Image

747 ഗുജറാത്തി മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെന്നു സര്‍ക്കാര്‍

Published on 08 March, 2017
747  ഗുജറാത്തി മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കസ്റ്റഡിയിലെന്നു സര്‍ക്കാര്‍
ഗാന്ധിനഗര്‍: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിനു 747 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന്‍ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായി ഗുജറാത്ത്‌ സര്‍ക്കാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ്‌ പാക്കിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി ഇവരെ പിടികൂടിയത്‌.

ബിജെപി എംഎല്‍എ ദുഷ്യന്ത്‌ പട്ടേലിന്‍റെ ചോദ്യത്തിനു മറുപടിയായി മന്ത്രി ബാബു ബോഹ്‌റിയാണ്‌ ഇക്കാര്യം നിയമസഭയെ അറിയിച്ചത്‌. ഇവരെ മോചിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനു 23ഓളം കത്തുകള്‍ അയച്ചതായും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ പിടിയിലായ 858 മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക