Image

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നേറ്റമെന്ന് എക്‌സിറ്റ്‌പോള്‍

Published on 09 March, 2017
തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നേറ്റമെന്ന് എക്‌സിറ്റ്‌പോള്‍
യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മുന്നേറ്റമെന്ന് വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. 

യു.പിയില്‍ ബി.ജെ.പിക്ക് 210 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് ടൈംസ് നൗ വിഎംആര്‍ അവകാശപ്പെടുമ്പോള്‍ 185 സീറ്റുകളെന്ന് ഇന്ത്യാടിവി ആക്‌സിസ് പ്രവചിക്കുന്നു. എസ്പി കോണ്‍ഗ്രസ് സഖ്യം 110-130 വരെ സീറ്റും ബിഎസ്പി 57-74 സീറ്റുകളും മറ്റുള്ളവര്‍ എട്ട് സീറ്റുകളും നേടുമെന്നാണ് പ്രവചനം. 

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി 42 മുതല്‍ 51 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡെ ആക്‌സിസ് എക്‌സിറ്റ് പോള്‍ പറയുന്നു. അകാലിദള്‍ബിജെപി സഖ്യത്തിന് പരമാവധി ഏഴു സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസ് 71 സീറ്റുകള്‍ വരെ നേടും. 

ഗോവയില്‍ ബി.ജെ.പിക്ക് 15 മുതല്‍ 21 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ടിവിസിവോട്ടര്‍ പ്രവചിക്കുന്നു. 21 സീറ്റുകളാണ് ഇന്ത്യ ടിവി പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് നാലു സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് 28 സീറ്റുകളും ലഭിക്കുമെന്നുമാണ് പ്രവചനം.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നാണ് സീ വോട്ടറിന്റെ പ്രവചനം. എഎപിക്ക് 59 മുതല്‍ 67 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. 59 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത്.

മണിപ്പൂരില്‍ ബിജെപി 31 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യ ടിവിസി വോട്ടര്‍ പ്രവചനം. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 23 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക