Image

നിവിന്‍ പോളിയുടെ’സഖാവ്’തീയറ്ററുകളിലേയ്ക്ക്

Published on 09 March, 2017
നിവിന്‍ പോളിയുടെ’സഖാവ്’തീയറ്ററുകളിലേയ്ക്ക്


ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി ചിത്രമാണ് സഖാവ്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷു റിലീസായി ഏപ്രില്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.

2017ല്‍ നിവിന്‍ പോളിയുടെ ആദ്യ റിലീസാണ് സഖാവ്. കമ്മ്യൂണിസ്റ്റ് നേതാവായ കൃഷ്ണകുമാര്‍ എന്ന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്. ഗായത്രി സുരേഷാണ് നായിക. നടന്‍ കൂടിയായ സിദ്ധാര്‍ത്ഥ് ശിവ നിവിനൊപ്പം പുതിയ തീരങ്ങളിലഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക