Image

ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്ന ഇന്ദു സര്‍ക്കാറിന്റെ ഫസ്റ്റ്ലുക്ക് എത്തി

Published on 09 March, 2017
ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്ന ഇന്ദു സര്‍ക്കാറിന്റെ ഫസ്റ്റ്ലുക്ക് എത്തി
ബോളിവുഡിലെ യുവതാരങ്ങളിലൊരാളായ നീല്‍ നിധിന്‍ മുകേഷ് തനിക്ക് ലഭിച്ച ഏറ്റവും പുതിയ കഥാപാത്രത്തിന്റെ ആകാംഷയിലാണ്. ഇന്ത്യയിലെ എക്കാലത്തെയും ശക്തമായ രാഷ്ട്രീയ നേതാക്കളിലൊന്നായ ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാകുന്ന സിനിമയില്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ സജ്ഞയ് ഗാന്ധിയുടെ വേഷമാണ് നീല്‍ നിധിന്‍ മുകേഷ് കൈകാര്യ ചെയ്യാന്‍ പോകുന്നത്.

ഇന്ദു സര്‍ക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ദേശീയ അവാര്‍ഡ്‌ജേതാവായ മധു ബന്താര്‍ക്കറാണ്.1975-1977 ല്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്ന അടിയന്തരാവസ്ഥയാണ് ചിത്രത്തിന്റെ പ്രമേയം. കഥാപാത്രത്തിനുവേണ്ടി ധാരാളം മുന്നൊരുക്കങ്ങളാണ് നടന്‍ കൈകൊണ്ടിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. ചിത്രത്തിന്റെ ഫസ്റ്റ്!ലുക്ക് പോസ്റ്റര്‍ എത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക