Image

കവിതാലാപന മത്സരം: അപേക്ഷകള്‍ ക്ഷണിച്ചു

Published on 09 March, 2017
കവിതാലാപന മത്സരം: അപേക്ഷകള്‍ ക്ഷണിച്ചു
ദോഹ: ഖത്തര്‍ സംസ്‌കൃതിയുടെ ദോഹ സെന്റര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള കവിതാലാപന മത്സരം 'ആര്‍ദ്രനിലാവ് 2017’ലേക്ക് മത്സരാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ അവസാന വാരം ആയിരിക്കും ഫൈനല്‍. പ്രാഥമിക മത്സരങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥികള്‍ക്കായിരിക്കും ഫൈനലില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടാവുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 ആണ്.

വിവരങ്ങള്‍ക്ക്: രാജീവ് രാജേന്ദ്രന്‍ 5589 7666, സുഹാസ് പാറക്കണ്ടി 3331 0380.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക