Image

കൊട്ടിയൂര്‍ പീഡനം: ഫാ.റോബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Published on 09 March, 2017
കൊട്ടിയൂര്‍ പീഡനം: ഫാ.റോബിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു


കണ്ണൂര്‍: കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി ഫാ. റോബിനെ വടക്കുംചേരിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഫാ.റോബിനെ കസ്റ്റഡിയില്‍ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ പ്രധാനലക്ഷ്യം. കസ്റ്റഡി അപേക്ഷക്കൊപ്പം കൈമാറേണ്ട സത്യവാങ്മൂലം നല്‍കാന്‍ പൊലീസിന് സാധിക്കാതിരുന്നതോടെ ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നതാണ് കേസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക