Image

ജാതിപ്പേര് വിളി: ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കും

Published on 09 March, 2017
ജാതിപ്പേര് വിളി: ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കും


കൊച്ചി: വിദ്യാര്‍ഥിയെ ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കുന്നതായി പൊലീസ് ഹൈകോടതിയില്‍. ഇതുവരെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് തിരുവനന്തപുരം കന്‍േറാണ്‍മെന്റ് അസി. കമീഷണര്‍ കെ.ഇ ബൈജു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെ അനാവശ്യമായി അടിച്ചേല്‍പിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.

2016ജനുവരി 21ന് നടന്നുവെന്ന് പറയുന്ന സംഭവത്തെക്കുറിച്ചാണ് വിദ്യാര്‍ഥി പരാതി ഉന്നയിച്ചത്. അനേഷണത്തിന്റെ ഭാഗമായി 23 സാക്ഷികളുടെ മൊഴിയെടുത്തു. 21നും 22നും ലക്ഷ്മി നായര്‍ അവധിയായിരുന്നതിനാല്‍ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍, കാമ്പസില്‍തന്നെ താമസക്കാരിയായതിനാല്‍ അവധി ദിവസവും കോളജില്‍ വരാനുള്ള സാധ്യതയുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് താന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തിന്റെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. താന്‍ ജാതിപ്പേര് വിളിച്ചുവെന്ന് പറയുന്ന വിഭാഗത്തില്‍പെട്ടയാളല്ല പരാതിക്കാരന്‍. മറ്റൊരു വിഭാഗത്തില്‍പെട്ടയാളാണ്. ഇത് തന്നെ കേസില്‍പെടുത്താനുള്ള നീക്കമാണെന്നും പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം പേരൂര്‍ക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്‌ളെന്നുമാണ് ലക്ഷ്മി നായരുടെ വാദം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക