Image

എവിടെ എന്റെ വസുന്ധര ? (കവിത: ജയന്‍ വര്‍ഗീസ്)

Published on 09 March, 2017
എവിടെ എന്റെ വസുന്ധര ? (കവിത: ജയന്‍ വര്‍ഗീസ്)
അടിപൊളിയുടെ അവതാര
പ്പെരുമകളില്‍ ജനകോടിക
ളടിപിണയും കലികാല
ത്തിറയാട്ടക്കാലം 1

അഴിമതിയുടെ യടിവസ്ത്ര ,
മുരിയുന്ന. രാഷ്ട്രീയം
കലിതുള്ളി ജനതതിയുടെ
തലയരിയും കാലം 2

മുഴുഭ്രാന്തന്‍ മതവാദി ,
പ്പരിഷകളാല്‍ നാടിന്റെ
പൊതുനീതി കുടകുംഭ
മുടയുന്ന കാലം 3

മനുഷ്യത്വം പിടയുന്ന
മനസ്സാക്ഷി കുടജാദ്രി
കുടുമകളില്‍ നരവേട്ട
പടയണിയുടെ കാലം 4

അതിരുകളുടെ മതിലുകളില്‍
ജനതകളുടെ യാവകാശ
ക്കുരുതികളുടെ ശവനാറ്റ ,
പ്പുകയുയരും കാലം 5

കെടുതികളുടെ തേരോടി ,
ച്ചതയുന്ന ഭൂമിയുടെ
നിറമാറില്‍ ചുടുചോര ,
പ്പുഴയൊഴുകും കാലം 6

അതിശുഭ്ര നഭസ്സിന്റെ
വിരിമാറില്‍ വിഷവീര്യ ,
പൊടിവിതറി തലമുറയുടെ
കുഴിതോണ്ടും കാലം 7

ഒരുതുണ്ടു റൊട്ടിക്കായ് ഗൃ
പിടയുന്ന ബാല്യത്തിന്‍
മറുകൈയില്‍ മിസ്സൈലിന്‍
പിടിയമരും കാലം 8

ഒരുനൂറു മോഹങ്ങള്‍
ഒരുപിടി ചാരംപോല്‍
അമരുംഈമണ്ണിന്റെ
ഗതികിട്ടാക്കാലം 9

അലയാഴി ലൂസിഫാര്‍
അലറുന്നു ഇടയില്‍ഞാന്‍
വഴിതെറ്റുന്നെവിടെയെന്‍
പ്രിയഭൂമി വസുന്ധര ? 10


*അടിക്കുറിപ്പ്
സുധീര്‍ഘമായ ഒരു കാലഘട്ടത്തിന്റെ
ഹൃദയത്തുടിപ്പുകളാണ് ഈ കവിത
നമ്മുടെ ചുറ്റുപാടുകളെ സ്വാധീനിച്ച
സംഭവ വികാസങ്ങളെ ഇവിടെ
അക്കമിട്ടു നിരത്തുന്നു
1 അമൃതവര്‍ഷം കൊച്ചി
2 കേരളം രാഷട്രീയം ,മാറാട്
3 ബാബ്‌റിമസ്ജിത്
4 മുത്തങ്ങ നരവേട്ട
5 ഇന്ത്യപാക് സംഘര്‍ഷം
6 ഭൂകമ്പങ്ങള്‍ സൂരതാപം
7 ആന്ധ്രാക്‌സ് ജൈവായുധങ്ങള്‍
8 ഇറാക്ക് അഫ്ഘാനിസ്ഥാന്‍ സിറിയ
9 വേള്‍ഡ് ട്രേഡ് സെന്റര്‍ പതനം
10 നമ്മള്‍ ,സമകാലീന സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക