Image

വേറിട്ട മാതൃക പിന്തുടരുന്ന ഐസക് ബഡ്ജറ്റ് (ജോസ് കാടാപുറം)

ജോസ് കാടാപുറം Published on 09 March, 2017
വേറിട്ട മാതൃക പിന്തുടരുന്ന ഐസക് ബഡ്ജറ്റ് (ജോസ് കാടാപുറം)
ഡോക്ടര്‍ തോമസ് ഐസക്കിന്റെ എട്ടാമത് ബജറ്റാണ് ഇക്കുറി കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. ഈ മന്ത്രിസഭയുടെആദ്യ ബജറ്റ് മുഴവന്‍ വര്‍ഷത്തേക്കുള്ള ബജറ്റയിരുന്നില്ല .

എന്നാല്‍ എട്ടാമത് ബജറ്റ് അവഗണിക്കപ്പെടുന്നവരും അവകാശങ്ങള്‍ നിഷേധിക്കപെടുന്നവരും അവശരുമായ ജനവിഭാഗങ്ങള്‍ക്കു പുതിയ പ്രതിഷ നല്‍കുന്നതാണ്. നോട്ട് നിരോധനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തെ കേന്ദ്ര ബജറ്റ് പൂര്‍ണമായും അവഗണിക്കുകകൂടി ചെയ്ത് സാഹചരിത്തിലാണ് പുതിയ ബജറ്റ് അവതരിപ്പിച്ചത്.

നോട്ട് നിരോധനം കൊണ്ട് കേരളത്തിന്റെ ടൂറിസം മേഖല, സഹകരണ മേഖലവാണിജ്യ മേഖല എന്നിവ കടുത്ത പ്രതിസന്ധി നേരിടുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വികസന മേഖലയില്‍ പുതിയ ചുവടുവെപ്പ് നടത്തുന്നതായി ഈ ബജറ്റ്.

ധന കമ്മിയുടെ പേര് പറഞ്ഞു സാമൂഹ്യ ക്ഷേമ ചെലവുകളും, പദ്ധതി ചെലവുകളും വെട്ടിക്കുറക്ലലാണ് ഇപ്പോഴത്തെട്രെന്‍ഡ്.സംസ്ഥാനത്തിന്റെ പദ്ധതി ചെലവില്‍ 10 .4 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്.

2016 17 പദ്ധതി അടങ്കല്‍ 24000 കോടി ആയിരുന്നത് 26500 കോടി ആയി വര്‍ദ്ധിപ്പിച്ചു .കേന്ദ്രാവിഷ്‌കാത പദ്ധതികള്‍ കൂടി ചേര്‍ത്താല്‍ 34,539കൂടി രൂപയാണ് പദ്ധതി ചെലവ്. ഇതേ സമയം ശമ്പള കുടിശികയും മറ്റും കൊടുത്തു തീര്‍ക്കേണ്ടി വരുന്നതിനാല്‍ പദ്ധതിയേതര ചെലവ് വര്‍ദ്ധിക്കും.അപ്പോള്‍ റെവന്യൂ കമ്മി കുറയില്ല, കുറക്കണമെങ്കില്‍ സാമൂഹ്യ ചെലവുകളും മറ്റും കുറിക്കേണ്ടി വരും. അതിനു തുനിയാതെവികസനത്തിന് പണം കണ്ടെത്താന്‍ പ്രത്യേക നിക്ഷേപ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു ബഡ്ജറ്റിന് പുറത്തു പണം കണ്ടെത്തുകയാണ് മാര്‍ഗം.

അങ്ങനെ നിക്ഷേപങ്ങള്‍ ഉയര്‍ത്താന്‍ കഴിയുമെന്ന് സര്‍ക്കാരിന്റെ ചുരുങ്ങിയ കാലയളവില്‍ തെളിയിച്ചു കഴിഞ്ഞു. ഐസക്കിന്റെ കേരള ഇന്‍ഫ്രാസ്ര്ക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (കി ഫ് ബി ) പുതിയ വഴിക്കുള്ള ശ്രമമാണ്. സര്‍ക്കാര്‍ 5 വര്‍ഷത്തിനകം അമ്പതിനായിരം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. അതില്‍ 12000 കോടി രൂപ പ്രവാസി ചിട്ടിയിലൂടെ കേരള സര്‍ക്കാരിന്റെ ഫിനാഷ്യല്‍ എന്റര്‍െ്രെപസ് നടത്തുന്ന ചിട്ടിയിലൂടെ സമാഹരിക്കുമെന്നു ഐസക് കണക്ക് കൂട്ടുന്നു.

മാലിന്യ സംസ്‌കരണം, വെള്ളം, കൃഷി ഇവയെ ആധാരമാക്കിയ ഹരിത കേരളം മിഷന്‍ , ആരോഗ്യരക്ഷക്കുള്ള ആര്‍ദ്രം , വിദ്യാഭ്യാസ പുരോഗതി ഉറപ്പ് വരുത്താന്‍ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ സുരക്ഷാ പരിപാടി , ഭവന നിര്‍മ്മാണത്തിനുള്ളലൈഫ് മിഷന്‍എന്നിവയും ഐ ടി , ടൂറിസം ആധുനിക ഘനവ്യവസായങ്ങള്‍ എന്നിവയടങ്ങുന്നപുതിയ വളര്‍ച്ച മേഖലകള്‍, പശ്ചാത്തലവികസനം മുതലായവ അടങ്ങുന്നതാണ് ബഡ്ജറ്റ് വരച്ചു കാണിക്കുന്ന കേരളവികസനത്തിന്റെ ഭാവി വികസന ചിത്രം.

കേരളത്തെ ഹരിതാഭമാക്കികൊണ്ടും ഇവിടുത്തെ മണ്ണിനെയും ജലത്തെയും സൂക്ഷിച്ചു ഉപയോഗിച്ചുകൊണ്ടുമല്ലാതെ നമ്മുടെ വളര്‍ച്ചയുടെ ഭാവി ശോഭനമാകില്ല. ഈ തിരിച്ചറിവാണ് പിണറായി വിജയന്‍ മന്ത്രിസഭയുടെ അടിത്തറ ...

ഈ ബജറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്കു 9748 കോടി അനുവദിച്ചത് താഴെ തട്ടിലുള്ള വികസനം ലക്ഷ്യമാക്കിയാണ്. ശുചിത്വം, ജലസംരക്ഷണം, കൃഷി എന്നിവയില്‍ ഊന്നിയ ഹരിത കേരള പദ്ധതി, ആര്‍ദ്രം പദ്ധതി , പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനുള്ള പരിപാടികള്‍ എന്നിവയെല്ലാം പ്രാദേശികാടിസ്ഥാനത്തില്‍സംയോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ ഈ ബജറ്റ് വഴിയൊരുക്കും.

വിദേശ മലയാളികള്‍ മലയാളീ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ് പ്രവാസികള്‍ക്ക് കേരളത്തിനുള്ളില്‍ പ്രാധിനിത്യം ലഭിക്കുന്ന ലോക കേരള സഭ എന്നോരു വേദിക്ക് 2017 18ല്‍ രൂപം നല്‍കും ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളില്‍ നിന്ന് തിരഞ്ഞെടുത്തവരും കേരളത്തിലെ എം എല്‍ എമാരും ചേര്‍ന്ന് കേരളംസഭ വര്‍ഷത്തിലൊരിക്കല്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടി പ്രവാസികളുടെ പ്രശനങ്ങള്‍ ചര്‍ച്ച ചെയ്യ്തു പരിഹരിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്യും ,

ഇത് കൂടാതെ ഗ്ലോബല്‍ കേരള കള്‍ച്ചറല്‍സമ്മേളനങ്ങള്‍ നടത്തുന്നതായി നിര്‍ദേശം ബജറ്റ് മുമ്പോട്ടു വക്കുന്നു. ഇതിനായി 6 .5 കോടി വകയിരുത്തിഇത് എല്ലാ പ്രവാസികള്‍ക്കും അവരുടെ പ്രശനങ്ങള്‍ക്കു ഉറപ്പായ പരിഹാരമായിരിക്കും. 4വരി പാത മുതല്‍ റോഡ് വികസനത്തിന് അമ്പതിനായിരും കോടി മുടക്കാന്‍ പോകുന്നതായിബജറ്റില്‍ പറയുന്നു .

വരാന്‍ പോകുന്നത് ആത്മഭിമാനത്തോടെതല ഉയര്‍ത്തി നില്‍കാന്‍ പറ്റുന്ന ഒരു നവ കേരളമായിരിക്കും, അഴിമതിയും അരാജകത്വവും അരങ്ങുതകര്‍ത്തഭൂതകാലത്തോട് വിടപറഞ്ഞ ഒരു ആധൂനിക കേരളം അതാണ് ബജറ്റ് വിഭാവന ചെയ്യുന്നത്.

കേരളത്തില്‍ ഇനി ഭവനരഹിതര്‍ ഇല്ലാതാവാന്‍ പോകുന്നു. ചുരക്കത്തില്‍ ബജറ്റിനെ കുറിച്ചുള്ള പ്രധാന വിമര്‍ശനം കിഫ്ബി ഒരു ദിവാസ്വപ്നം ആണെന്നതാണ്. എന്നാല്‍ ആ പുതിയ പരിപാടി കേരളത്തിന് പ്രയോജനപ്പെടുത്താന്‍ പറ്റുന്ന ബദല്‍ സവിധാനമാണെന്നുള്ളത് തര്‍ക്കമറ്റ കാര്യമാണ്. പണമില്ലാത്തതല്ല കേരളത്തിന്റെ പ്രശനം മറിച്ചു പണം സമാഹരിച്ചു കേരളത്തിന് വേണ്ടി ഉപയോഗിക്കാത്താണ് പ്രശ്‌നം. പണം നോട്ട് എണ്ണുന്ന മിഷന്‍ ഉള്ള പൊതുപ്രവര്‍ത്തകന്റെ വീട്ടിലേക്കു അല്ല മറിച്ചു കേരളത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കപ്പെടണം അതാണ് കിഫ്ബി വഴി കേരളം നേടാന്‍ പോകുന്നത്.

വേറിട്ട മാതൃക പിന്തുടരുന്ന ഐസക് ബഡ്ജറ്റ് (ജോസ് കാടാപുറം)
Join WhatsApp News
Joseph 2017-03-12 19:46:16
ശ്രീ ജോസ് കാടാപ്പുറം കേരളത്തിന്റെ ബഡ്ജറ്റ് അവതരണത്തെ മനസിലാവുന്ന ഭാഷയിൽ സരളമായും നല്ലവണ്ണവും വിവരിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന പിള്ളേർക്ക് ഈ ലേഖനം ഉപകാരപ്രദമായിരിക്കും. 

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ശ്രീ മാണി ഓരോ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുമ്പോഴും മന്ത്രിമാരും രാഷ്ട്രീയക്കാരും അവരുടെ കുടുംബക്കാരും ഹൈറേഞ്ചുകളിലും പട്ടണങ്ങളിലും വൻകിട റിസോർട്ടുകൾ പണിയുമായിരുന്നു. അവർക്കെല്ലാം നിക്ഷേപങ്ങൾ നടത്താൻ വിദേശ ബാങ്കുകളോടായിരുന്നു  താല്പര്യം. ഒരു ബഡ്‌ജറ്റ്‌ വരുമ്പോൾ ബിനാമികളുടെയും കോൺട്രാക്ടർമാരുടെയും കൊയ്ത്തുകാലമായിരിക്കും. ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കുന്ന ധനത്തിന്റെ മുപ്പതു ശതമാനം പോലും സാധാരണക്കാർക്ക് ഉപകാരപ്പെടുകയില്ല. കേന്ദ്രസർക്കാർ എന്തെങ്കിലും ഗ്രാന്റ് അനുവദിച്ചാലും അതുപയോഗിക്കാതെ ലാപ്സാക്കുന്ന സമ്പ്രദായ ചരിത്രമാണ് കേരളത്തിനുള്ളത്.  

നോട്ടു നിരോധനം കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ തകർത്തുവെന്ന ചിന്താഗതിയാണ് ശ്രീ ഐസക്കിനുള്ളത്. അദ്ദേഹം വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യേയ ശാസ്ത്രത്തിന്റെ ചിന്താഗതിയെന്നാണ് എനിക്ക് തോന്നുന്നത്. ഇടതുപക്ഷത്തിന് എക്കാലവും ദീർഘവീക്ഷണം കുറവായിരുന്നു. ഇന്ത്യയിൽ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. ഒരു ക്യാഷ്‌ലെസ് ഇക്കോണമി (Cashless Economy) സമ്പ്രദായം നടപ്പാക്കുകയാണെങ്കിൽ 90 ശതമാനം കേരളജനത അത് പ്രയോജനപ്പെടുത്തും. നോട്ടു നിരോധനം വന്നാലും കേരളത്തെപ്പോലുള്ള സംസ്ഥാനത്തെ അത് ബാധിക്കില്ല. 

ഇടതുപക്ഷങ്ങൾ എന്നും പുറകോട്ടെ ചിന്തിക്കാറുള്ളൂ. ട്രാക്ടർ ഇറക്കിയപ്പോൾ തല്ലി തകർക്കാൻ നോക്കി. കമ്പ്യൂട്ടർ വന്നപ്പോൾ അതിനെതിരെ സമരങ്ങൾ സംഘടിപ്പിച്ചു. നോട്ടു നിരോധനത്തിന്റെ  താൽക്കാലിക വിഷമങ്ങൾ മാത്രമേ അവർക്ക് ചിന്തിക്കാൻ കഴിവുള്ളൂ. ദീർഘ വീക്ഷണത്തോടെ ചിന്തിക്കാൻ അമേരിക്കൻ ബിരുദങ്ങളുള്ള ശ്രീ ഐസക്കിനെപ്പോലുള്ളവർ പോലും മെനക്കെടുകയില്ല. 

മലയാളികൾ പുറം നാടുകളിൽ ചെന്നാൽ തങ്ങളുടെ ജോലിയിൽ കഠിനാധ്വാനം ചെയ്യും. പക്ഷെ കേരളത്തിലെ ഒരു ഓഫിസിൽ ചെന്നാൽ ക്ളോക്കിന്റെ സൂചി തിരിയുന്നത് നോക്കി ഇരിക്കുന്നത് കാണാം. അത്തരക്കാർക്കുള്ള ശമ്പളവും ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കണമോ?

അതുപോലെ മറുനാടുകളിൽ ജോലി കിട്ടുന്നവർക്ക് ശമ്പളത്തോടെ അവധിയും കൊടുക്കാറുണ്ട്. ബഡ്ജറ്റിൽ അത്തരക്കാരെ മാറ്റി നിർത്തിയാൽ റവന്യൂ കൂടുകയില്ലേ? നീണ്ട അവുധിയെടുത്തു പുറം നാടുകളിൽ പോവുന്നവരെ പിരിച്ചുവിട്ടു പകരം തൊഴിലില്ലാത്തവർക്ക് ആ ജോലി കൊടുത്തുകൂടെ? അത്തരക്കാർക്ക് പണം പാഴാക്കി എന്തിന് ബഡ്‌ജറ്റ്‌ ഉണ്ടാക്കണം? 

കേരളത്തിൽ ന്യൂനപക്ഷം ജനങ്ങളെ നികുതി കൊടുക്കുന്നുള്ളൂ. ഭൂരിഭാഗം പേരും നികുതി കൊടുക്കാറില്ല. നികുതി പിരിക്കാൻ വരുന്നവർക്ക് കുറച്ചു തുട്ടു കൊടുത്താൽ വ്യവസായികൾക്കും ധനികർക്കും നികുതി കൊടുക്കാതിരിക്കാനും സാധിക്കും. അത്തരം റെവന്യൂ സമ്പ്രാദായത്തെ പരിഷ്‌ക്കരിക്കാനുള്ള സംവിധാനവും ആവശ്യമാണ്.

കേരളത്തിന്റെ ഭീമമായ റീയൽ എസ്റ്റേറ്റുകൾ സഭാസ്ഥാപനങ്ങൾ കൈവശം വെച്ചുകൊണ്ടിരിക്കുന്നു. അവിടെയൊന്നും സർക്കാരിന് യാതൊരു നിയന്ത്രണവും ഇല്ല. നികുതികളിൽ നിന്നും മതസ്ഥാപനങ്ങളെ മാറ്റിനിർത്തിയിരിക്കുന്നു. സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാർഗങ്ങൾ പലതുമുണ്ട്. അവിടെ തൊട്ടു കളിച്ചാൽ സർക്കാരിനു പൊള്ളും. റവന്യു കമ്മിയെങ്കിൽ മന്ത്രിമാരുടെ യാത്രപ്പടിയും വിദേശ യാത്രകളും കുറച്ചുകൂടെ? ഏതു ഓഫിസിൽ ചെന്നാലും സർക്കാർ ഭീമമായ ശമ്പളം കൊടുത്ത് തീറ്റിപോറ്റുന്ന കുറെ വലിയ ഉദ്യോഗസ്ഥരെ കാണാം. അവരെയൊക്കെ കണ്ടു ഒരു കാര്യം സാധിക്കണമെങ്കിൽ താഴെ പ്യൂൺ തൊട്ടു കൈക്കൂലി കൊടുക്കണം. ജനങ്ങളുടെ നികുതി കൊണ്ട് ജീവിക്കുന്ന ഈ വെള്ളാനകൾക്കും ബഡ്ജറ്റിൽ പണം ഉൾക്കൊള്ളിച്ചിരിക്കുന്നതു ലജ്‌ജാകരം തന്നെയാണ്.  

വ്യവസായങ്ങൾ ക്ഷണിച്ചു വരുത്തുമ്പോൾ ഫാകറ്ററികളിലെ മാലിന്യങ്ങൾ എവിടെയെങ്കിലും കുന്നുകൂട്ടുകയാണ് പതിവ്. പുഴകൾ നശിപ്പിക്കുന്നു. അക്കാര്യങ്ങളൊന്നും മാറി മാറി വരുന്ന സർക്കാരുകൾ പരിഗണിക്കാറില്ല. ദുർഗന്ധം വമിക്കുന്ന ഓടകൾ, മാലിന്യം നിറഞ്ഞ പൊതുനിരത്തുകൾ,പുഴകൾ, ട്രാഫിക്ക് മുടക്കിക്കൊണ്ടു അമ്പല, പള്ളികളുടെ ഘോഷയാത്രകൾ, എന്നിങ്ങനെ നിറപ്പകിട്ടാർന്ന കേരളത്തെ കണ്ടാൽ ഒരിക്കൽ സന്ദർശിച്ച ഒരു വിദേശ സഞ്ചാരി പിന്നീട് അവിടം കാണാൻ വരില്ല. 

അമേരിക്കയിലെ ഒരു ബാങ്കുമായി ഇന്ത്യൻ ബാങ്കുകളെ തുലനം ചെയ്യുകയാണെങ്കിൽ ഇന്ത്യൻ ബാങ്കിങ് സമ്പ്രാദായം ഇന്നും അമ്പതു കൊല്ലങ്ങൾ പുറകോട്ടെന്നു മനസിലാക്കാൻ സാധിക്കും. നാടു നന്നാവണമെങ്കിൽ ആദ്യം ജനങ്ങളുടെ മനോഭാവം മാറണം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക