Image

സുധീരന്‍ രാജിവച്ച വിവരം ഉമ്മന്‍ ചാണ്ടി അറിഞ്ഞത്‌ ചെന്നിത്തല പറഞ്ഞപ്പോള്‍

Published on 10 March, 2017
സുധീരന്‍ രാജിവച്ച  വിവരം ഉമ്മന്‍ ചാണ്ടി അറിഞ്ഞത്‌ ചെന്നിത്തല പറഞ്ഞപ്പോള്‍


തിരുവനന്തപുരം: വി.എം.സുധീരന്‍ കെപിസിസി പ്രസിഡന്‍റ്‌ സ്ഥാനം രാജിവച്ചെന്ന വിവരം ഉമ്മന്‍ ചാണ്ടി അറിഞ്ഞത്‌ രമേശ്‌ ചെന്നിത്തല വിളിച്ചു പറയുന്‌പോള്‍. കഴിഞ്ഞ ദിവസം തന്നെ സുധീരന്‍ തന്നെ കണ്ടപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചു പറഞ്ഞിരുന്നതായി രമേശ്‌ ചെന്നിത്തല പറഞ്ഞു.

 വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ വിളിക്കാമെന്നും പറഞ്ഞു. ഉച്ചയ്‌ക്ക്‌ തന്നെ അദ്ദേഹം വിളിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സ്ഥാനം ഒഴിയുകയാണെന്ന്‌ പറഞ്ഞു. തിരക്കിട്ടു തീരുമാനമെടുക്കണോയെന്ന്‌ അദ്ദേഹത്തോടെ ചോദിച്ചു. 

എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. സാവകാശമെടുത്തു തീരുമാനിച്ചാല്‍ പോരേയെന്നു ചോദിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്നു താന്‍ ഉമ്മന്‍ ചാണ്ടിയെ വിളിച്ച്‌ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹത്തിനും അതൊരു പുതിയ വാര്‍ത്ത ആയിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക