Image

ഇന്ത്യയുടെ ചാന്ദ്രയാന്‍1 പേടകത്തെ നാസ കണ്ടെത്തി

Published on 10 March, 2017
ഇന്ത്യയുടെ  ചാന്ദ്രയാന്‍1 പേടകത്തെ നാസ കണ്ടെത്തി


ന്യൂല്‍ഹി: ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാന്ദ്രയാന്‍1 പേടകത്തെ നാസ കണ്ടെത്തി. പൂര്‍ണമായും വിജയമായിരുന്ന ചാന്ദ്രയാന്‍1 പേടകം പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009മാര്‍ച്ച്‌ 29നാണ്‌ നിലച്ചത്‌. 

പേടകങ്ങള്‍ കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാര്‍ സംവിധാനമാണ്‌ ഉപയോഗിച്ചതെന്ന്‌ നാസ അറിയിച്ചു.

2008ല്‍ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യവാഹനം വിക്ഷേപിച്ചത്‌. ചന്ദ്രയാന്‍1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്‌ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതായിരുന്നു.

ചാന്ദ്രയാന്‍1നെ കൂടാതെ നാസയുടെ ലൂണാര്‍ റിക്കനൈസണ്‍സ്‌ ഓര്‍ബിറ്ററും നാസ കണ്ടെത്തി. ഏകദേശം 380,000 കിലോമീറ്റര്‍ അകലെയാണ്‌ പേടകങ്ങള്‍ സ്ഥിതി ചെയ്യുന്നത്‌. ചാന്ദ്രയാന്‍1 നെ കണ്ടെത്തിയെങ്കിലും ഇതിന്‍ സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ്‌ വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക