Image

കാശ്‌മീരില്‍ മഞ്ഞുമലയിടിഞ്ഞ്‌ കോഴിക്കോട്‌ സ്വദേശി ഉള്‍പ്പടെ 14 സൈനീകര്‍ കൊല്ലപ്പെട്ടു

Published on 24 February, 2012
കാശ്‌മീരില്‍ മഞ്ഞുമലയിടിഞ്ഞ്‌ കോഴിക്കോട്‌ സ്വദേശി ഉള്‍പ്പടെ 14 സൈനീകര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്‌മീരില്‍ മഞ്ഞുമലയിടിഞ്ഞ്‌ കോഴിക്കോട്‌ സ്വദേശി ഉള്‍പ്പടെ 14 സൈനീകര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേരെ കാണാതായി.

കോഴിക്കോടു ജില്ലയിലെ നാദാപുരം ആലച്ചേരിക്കണ്ടി ബാലന്‍ - ജാനു ദമ്പതികളുടെ മകന്‍ ഷൈജു (28) ആണു മരിച്ചത്‌.ഷൈജു സൈന്യത്തില്‍ ചേര്‍ന്നിട്ട്‌ ആറരവര്‍ഷമായി. ജനറല്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ വിഭാഗത്തിലായിരുന്നു ജോലി. നാലുമാസം മുന്‍പാണു നാട്ടില്‍ വന്നുപോയത്‌.ബുധനാഴ്‌ച രാത്രി ഒന്‍പതേകാലോടെയുണ്ടായ മലയിടിച്ചിലിനെപ്പറ്റി വ്യാഴാഴ്‌ച പുലര്‍ന്നശേഷമാണു പുറംലോകം അറിയുന്നത്‌. 25 സൈനിക വാഹനങ്ങള്‍ക്കും 17 ബാരക്കുകള്‍ക്കും നാശനഷ്‌ടമുണ്ടായി.

ബന്ദിപോറ ജില്ലയിലെ 109 ഇന്‍ഫന്‍ട്രി ബ്രിഗേഡിലെ 11 പേരും ഗന്ദേര്‍ബാല്‍ ജില്ലയിലെ 162 ടെറിട്ടോറിയല്‍ ആര്‍മി ക്യാംപിലെ മൂന്നുപേരുമാണു മരിച്ചത്‌. ദാവറിലെ മഞ്ഞുമലയിടിച്ചിലില്‍ ആള്‍പാര്‍പ്പില്ലാത്ത ഏതാനും വീടുകളും ഒരു സ്‌കൂള്‍ കെട്ടിടവും തകര്‍ന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക