Image

പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു; നഴ്‌സിങ് കോളേജിലെ സമരം ഒത്തുതീര്‍പ്പായി

Published on 10 March, 2017
പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു; നഴ്‌സിങ് കോളേജിലെ സമരം ഒത്തുതീര്‍പ്പായി
കൊല്ലം ഉപാസന നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുന്നതുള്‍പ്പെടെ ആവശ്യങ്ങളെല്ലാം വ്യാഴാഴ്ച നടന്ന വിദ്യാര്‍ത്ഥി, സംഘടനാ പ്രതിനിധി ചര്‍ച്ചയില്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സമരവും എ.ഐ.എസ്.എഫിന്റെ നിരാഹാരവും അവസാനിപ്പിച്ചു.

പിഴയും ജാതിപ്പേര് വിളിച്ച് അധിക്ഷേപവും കൂടാതെ കോളേജിലെയും ഹോസ്റ്റലിലെയും അനാവശ്യ നിയമങ്ങളും ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് കോളേജില്‍ പ്രതിഷേധമാരംഭിച്ചത്.

വൈസ് പ്രിന്‍സിപ്പല്‍ അലക്‌സി അലക്‌സിനാണ് പുതുതായി ചുമതല നല്‍കിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക