Image

ബിജെപി മാന്യത കാണിച്ചില്ലെന്ന് വെള്ളാപ്പള്ളി

Published on 10 March, 2017
ബിജെപി  മാന്യത കാണിച്ചില്ലെന്ന് വെള്ളാപ്പള്ളി
ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനോട് മാന്യത കാണിച്ചില്ലെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍. 
നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. സംസ്ഥാനത്ത് അടുത്തകാലത്തൊന്നും ബിജെപി അധികാരത്തില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപിക്ക് രാഷ്ട്രീയമില്ലെന്നും എന്നാല്‍ രാഷ്ട്രീയ അഭിപ്രായമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇന്നത്തെ രാഷ്ട്രീയത്തില്‍ സര്‍ ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ഉള്ളത്. അവസരവാദ രാഷ്ട്രീയമാണ് ഇപ്പോള്‍, ആദര്‍ശ രാഷ്ട്രീയം മരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക