Image

ഭീകര രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസില്‍ ബില്‍

Published on 10 March, 2017
ഭീകര രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കണമെന്ന്  കോണ്‍ഗ്രസില്‍ ബില്‍
വാഷിങ്ടണ്‍: ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി പാകിസ്താനെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു യു.എസ് കോണ്‍ഗ്രസില്‍ ബില്‍

ഭീകരതക്കെതിരെ പ്രവര്‍ത്തിക്കുന്നതിനായുള്ള കോണ്‍ഗ്രസ് സബ്കമ്മിറ്റി അധ്യക്ഷന്‍ ടെഡ് പോ ആണ് ബില്‍ അവതരിപ്പിച്ചത്. പാകിസ്താന്‍ വിശ്വാസ യോഗ്യമല്ലാത്ത സഖ്യരാജ്യമല്ലെന്ന് മാത്രമല്ല, യു.എസിന്റെ ശത്രുക്കളെ വര്‍ഷങ്ങളായി സഹായിക്കുകയും ചെയ്യുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്താെന്റ വഞ്ചനക്ക് നാം വില കൊടുക്കേണ്ടി വരുന്നത് നിര്‍ത്തേണ്ടതുണ്ട്. ഉസാമ ബിന്‍ലാദന് അഭയം നല്‍കിയത് മുതല്‍ ഹഖാനി നെറ്റ്‌വര്‍ക്കുമായുള്ള ബന്ധം തന്നെ ഭീകരതക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ ആരുടെ ഭാഗത്താണെന്നതിന് വ്യക്തമായ തെളിവാണെന്നും ബില്ലില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക