Image

ഇന്റലിജന്‍സ്‌ ബ്യൂറോ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്‌തു

Published on 24 February, 2012
ഇന്റലിജന്‍സ്‌ ബ്യൂറോ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്‌തു
തിരുവനന്തപുരം: സ്ഥലംമാറ്റ ഭീഷണിയെ തുടര്‍ന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്‌തു. പാങ്ങപ്പാറ പാലത്തിനു സമീപം പടിഞ്ഞാറ്റതില്‍ വീട്ടില്‍ ബി.എസ്‌. സുരേഷാണ്‌ (42) വീട്ടിനുള്ളില്‍ ആത്മഹത്യചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌.ഉടന്‍ സ്‌ഥലംമാറ്റമുണ്ടാകന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ്‌ എതാനും ദിവസങ്ങളായി അസ്വസ്‌ഥനായിരുന്നുവെന്നു വീട്ടുകാര്‍ പറഞ്ഞതായി ശ്രീകാര്യം പൊലീസ്‌ അറിയിച്ചു വൈകിട്ട്‌ ഭാര്യ എസ്‌ബിടി എന്‍ജിനീയറിങ്‌ കോളജ്‌ ശാഖയിലെ ഉദ്യോഗസ്‌ഥ രേഖ ജോലി കഴിഞ്ഞ്‌ എത്തുമ്പോഴാണ്‌ ഒന്നാംനിലയിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്‌.ജഡം മോര്‍ച്ചറിയില്‍. ബാലകൃഷ്‌ണന്‍ നായരുടെയും ശാന്തകുമാരിയുടെയും മകനാണ്‌ . മക്കള്‍: വിദ്യാര്‍ഥികളായ രതേഷ്‌, സഞ്ചേഷ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക