Image

എയര്‍ ഇന്ത്യ വിമാനത്തിന്‌ ട്രാഫിക്‌ കണ്‍ട്രോളുമായി ബന്ധം നഷ്ടമായി; സംരക്ഷണം തീര്‍ത്ത്‌ ഹങ്കറിയുടെ യുദ്ധവിമാനങ്ങള്‍

Published on 10 March, 2017
എയര്‍ ഇന്ത്യ വിമാനത്തിന്‌ ട്രാഫിക്‌ കണ്‍ട്രോളുമായി ബന്ധം നഷ്ടമായി; സംരക്ഷണം തീര്‍ത്ത്‌ ഹങ്കറിയുടെ യുദ്ധവിമാനങ്ങള്‍

അഹമ്മദാബാദി:ഹങ്കറിയുടെ വ്യോമ മേഖലയില്‍ കൂടി പറയ്‌ക്കവെ എയര്‍ ഇന്ത്യ വിമാനത്തിന്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോളുമായുള്ള(എടിസി) ബന്ധം നഷ്ടപ്പെട്ടു. ഇതേതുടര്‍ന്ന്‌ ആശയവിനിമയം സാധ്യമാകുന്നത്‌ വരെ വിമാനത്തിന്‌ സംരക്ഷണം തീര്‍ത്ത്‌ ഹങ്കറിയുടെ യുദ്ധവിമാനങ്ങള്‍ കൂടെപ്പറന്നു.

 ഫ്രീക്വെന്‍സി വ്യതിയാനമാണ്‌ സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതിന്റെ കാരണമെന്ന്‌ അറിയുന്നു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലാഭായ്‌ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക്‌ പുറപ്പെട്ട എയര്‍ ഇന്ത്യ-171 വിമാനത്തിനാണ്‌ എടിസിയുമായുള്ള ബന്ധം നഷ്ടപ്പെട്ടത്‌. 

വിമാനത്തില്‍ 249 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുന്നു. വിമാനം ലണ്ടന്‍ ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക