Image

വേള്‍ഡ് പീസ് മിഷന്റെ നോന്പുകാല ധ്യാനം ബോണ്‍മൗത്തില്‍

Published on 10 March, 2017
വേള്‍ഡ് പീസ് മിഷന്റെ നോന്പുകാല ധ്യാനം ബോണ്‍മൗത്തില്‍
ബോണ്‍മൗത്ത്: വേള്‍ഡ് പീസ് മിഷന്‍ ടീമിന്റെ നോന്പുകാല ജീവിതനവീകരണ ധ്യാനം ബോണ്‍മൗത്ത് സെന്റ് എഡ്മണ്ട് ദേവാലയത്തില്‍ മാര്‍ച്ച് മാസം 10, 11, 12 തീയതികളില്‍ നടത്തപ്പെടുന്നു. 

കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ നാഷണല്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പ്രശസ്ത ധ്യാനഗുരുവായ റവ.ഫാ.ജോസ് അഞ്ചാനിക്കല്‍, പാലാ രൂപതയുടെ ഇവാഞ്ചാലൈസേഷന്‍ ടീമിന്റെ മുന്‍നിര പ്രവര്‍ത്തകനും ധ്യാനഗുരുവും സംഗീതജ്ഞനുമായ റവ.ഫാ.മാത്യു കദളിക്കാട്ടില്‍, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ധ്യാനങ്ങള്‍ നയിക്കുന്നത്. 

വിശുദ്ധ കുര്‍ബ്ബാന, ആരാധന, കുന്പസാരം, രോഗശാന്തി പ്രാര്‍ത്ഥന, അഭിഷേക പ്രാര്‍ത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. നോന്പുകാലം ഭക്തിയുടെയും, സ്‌നേഹത്തിന്േ!റയും ആത്മീയമായ ഒരു സുവര്‍ണകാലമാക്കി മാറ്റി, ജീവിതത്തിലെ കഠിനമായ സ്വഭാവവൈകൃതങ്ങളെ ദൈവസ്‌നേഹത്തില്‍ മാറ്റിയെടുത്തുകൊണ്ട് പാപബന്ധനങ്ങളില്‍ നിന്ന് വിട്ടുമാറി ദൈവസ്‌നേഹത്തിലൂടെ ആത്മാവില്‍ ആഴപ്പെട്ടുകൊണ്ട് കുടുംബങ്ങളെ വിശ്വാസത്തിലും, സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും നിലനിര്‍ത്തുവാനുപകരിക്കുന്ന ജീവിതസ്പര്‍ശിയായ ഈ നോന്പുകാലധ്യാനങ്ങളില്‍ പങ്കെടുത്ത് അനിഗ്രഹീതരാകുവാന്‍ ബോണ്‍മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലവിശ്വാസികളെയും സീറോമലബാര്‍ സൌത്താംപ്ടന്‍ റീജിയന്‍ ചാപ്ലയിന്‍ റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ ക്ഷണിക്കുന്നു. സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ടോമി ചിറയ്ക്കല്‍ മണവാളന്‍ (0748 073 0503), വര്‍ഗീസ് (0789 774 9476), ബിജു ( 0787 201 1065), തോമസ് ( 0788 876 7272), ടോമി ( 0788 305 9407), ലിജി ( 0757 853 9407), ജോസ് ചേലച്ചുവട്ടില്‍ ( 0789 781 6039 ), വേള്‍ഡ് പീസ് മിഷന്‍ (0744 849 0550).Email: worldpeacemissioncouncil@gmail.com


റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക