Image

ജിദ്ദ മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാന്പയിന്‍ ആരംഭിച്ചു

Published on 10 March, 2017
ജിദ്ദ മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാന്പയിന്‍ ആരംഭിച്ചു
  ജിദ്ദ: മലപ്പുറം ജില്ല കെഎംസിസി കുടുംബ സുരക്ഷാ പദ്ധതിയുടെ പതിനാറാം വര്‍ഷത്തിലേക്കുള്ള അംഗത്വ കാന്പയിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ശറഫിയ്യ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കാന്പയിന്‍ ഉദ്ഘാടനം ജിദ്ദ കഐംസിസി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇ.പി.ഉബൈദുല്ല നിര്‍വഹിച്ചു.

പ്രവാസി സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്ക് മാതൃകയും അഭിമാനവുമായ സുരക്ഷ പദ്ധതിയുടെ തുടക്കക്കാരാണ് ജിദ്ദയിലെ മലപ്പുറം ജില്ല കഐംസിസി കമ്മിറ്റി. പദ്ധതിയില്‍ അംഗമായവര്‍ മരണപ്പെട്ടാല്‍ അനാഥമാകുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപയും മാരകമായ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്ക് മുപ്പതിനായിരം രൂപയോളം ചികിത്സ സഹായവും തുടങ്ങി വിവിധ ആനൂകൂല്യങ്ങള്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതിക്ക് ഒരു കൊല്ലത്തേക്ക് വെറും 25 റിയാല്‍ മാത്രമാണ് ഫീസായി ഈടാക്കുന്നത്. 201718 വര്‍ഷത്തേക്കുള്ള കാന്പയിന്‍ മാര്‍ച്ച് 31നു അവസാനിക്കും.

സുരക്ഷാ സബ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അപേക്ഷ ഫോമിന്റെ വിതരണോദ്ഘാടനം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മെന്പര്‍മാരെ ചേര്‍ത്ത് മാതൃക കാണിച്ച മലപ്പുറം മണ്ഡലത്തിന്റെ പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറന്പിന് ഫോം നല്‍കി ജില്ലാ പ്രസിഡന്റ് വി.പി. മുസ്തഫ നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ ഏരിയ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും പഞ്ചായത്ത് കമ്മിറ്റികളുടയും ഭാരവാഹികള്‍ സുരക്ഷ ഫോമുകള്‍ ഏറ്റുവാങ്ങി.

ജനറല്‍ സെക്രട്ടറി മജീദ് കോട്ടീരി മുഖ്യ പ്രഭാഷണവും, സുരക്ഷാ സ്‌കീം ജനറല്‍ കണ്‍വീനര്‍ ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും പറഞ്ഞു. ജില്ലാ ഭാരവാഹികളായ നാസര്‍ മച്ചിങ്ങല്‍, മജീദ് പൊന്നാനി, അബൂബക്കര്‍ അരീക്കോട്, ഇല്യാസ് കല്ലിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പലം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദലി മുസ്ലിയാര്‍ ഖിറാഅത്തും സെക്രട്ടറി വി.പി. ഉനൈസ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക