Image

വായ്പ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ തയ്യാറെന്ന് മല്യ

Published on 10 March, 2017
വായ്പ ഒറ്റത്തവണ തീര്‍പ്പാക്കാന്‍ തയ്യാറെന്ന് മല്യ


ന്യൂഡല്‍ഹി: വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കലിനു സന്നദ്ധനാണെന്ന് സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം അറിയിച്ചത്.

പ്രശ്‌ന പരിഹാരത്തിന് സുപ്രീംകോടതി ബാങ്കുകളോട് നിര്‍ദേശിക്കുമെന്നാണു പ്രതീക്ഷ. എല്ലാ കോടതി ഉത്തരവുകളെയും ഏറ്റവും ബഹുമാനത്തോടെ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. എന്നാല്‍, വിചാരണ പോലും കൂടാതെ, തന്നെ പ്രതിസ്ഥാനത്തു നിര്‍ത്താനാണ്? സര്‍ക്കാരിനു തിടുക്കം. കേസില്‍ സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ സ്വീകരിച്ച നിലപാട് തന്നോടുള്ള സര്‍ക്കാരിന്റെ നയത്തിന് തെളിവാണെന്നും മല്യ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക