Image

അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍; യു.പിയില്‍ ബി.ജെ.പി കുതിക്കുന്നു; പഞ്ചാബില്‍കോണ്‍ഗ്രസ്‌ മുന്നേറുന്നു

Published on 10 March, 2017
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍; യു.പിയില്‍ ബി.ജെ.പി കുതിക്കുന്നു; പഞ്ചാബില്‍കോണ്‍ഗ്രസ്‌ മുന്നേറുന്നു


ന്യൂഡല്‍ഹി: രാജ്യം ഉറ്റനോക്കിക്കൊണ്ടിരുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ ബിജെപി 104 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയാണ്‌. എസ്‌പികോണ്‍ഗ്രസ്‌ സഖ്യം 40 സീറ്റിലാണ്‌ മുന്നില്‍. ബിഎസ്‌പി 25 സീറ്റില്‍ മുന്നിലുണ്ട്‌.

അതേസമയം, പഞ്ചാബ്‌ കോണ്‍ഗ്രസിന്‍റെ വന്‍ കുതിപ്പിനാണ്‌ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. നിലവിലെ സ്ഥിതി അനുസരിച്ചു 18 സീറ്റില്‍ കോണ്‍ഗ്രസ്‌ മുന്നിലാണ്‌. രണ്ടാമത്‌ എഎപി ആണ്‌. അവര്‍ 12 സീറ്റില്‍ മുന്നിലാണ്‌. ബിജെപി നാലു സീറ്റില്‍ ലീഡ്‌ ചെയ്യുന്നു.

ഉത്തരാഖണ്ഡില്‍ ബിജെപി വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്‌. 21 സീറ്റില്‍ അവര്‍ ലീഡ്‌ ചെയ്യുകയാണ്‌. ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ ഒന്‍പത്‌ സീറ്റില്‍ മുന്നേറുന്നു.

ഗോവയില്‍ രണ്ടു സീറ്റില്‍ കോണ്‍ഗ്രസ്‌ ലീഡ്‌ ചെയ്യുകയാണ്‌. ബിജെപി ഇവിടെ മുന്നിലെത്തുമെന്നാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്‌. ബിജെപി നേടുമെന്നു കരുതിയിരുന്ന മണിപ്പൂരില്‍ പക്ഷേ, ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസാണ്‌ മുന്നില്‍. അഞ്ചു സീറ്റില്‍ കോണ്‍ഗ്രസ്‌ മുന്നിട്ടു നില്‍ക്കുന്നു.

മണപ്പൂരിന്‍റെ ഉരുക്കുവനിത ഇറോം ശര്‍മിളയുടെ പ്രജ പാര്‍ട്ടി ഒരു സീറ്റില്‍ മുന്നിലുണ്ട്‌. എന്നാല്‍, ഇറോം ശര്‍മിള പിന്നില്‍ നില്‍ക്കുകയാണ്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക